Kochi: Mohanlal ന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം Drishyam 2 ന്റെ പുതിയ പ്രൊമേഷൻ വീഡിയോ പുറത്തിറക്കി Amazon Prime Video. കൈയ്യിൽ വിലങ്ങണിഞ്ഞ് പ്രേക്ഷകരോട് ചോദ്യവുമായിട്ടാണ് Georgekutty (ദൃശ്യത്തിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം) എത്തുന്നത്. തന്റെ അടുത്ത നീക്കം എന്താണെന്ന് പ്രവചിക്കാമോ എന്ന ചോദ്യമാണ് പ്രൊമോഷൻ വീഡിയോയിൽ മോഹൻലാൽ ചോദിക്കുന്നത്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകുമെന്ന ചോദ്യം ജോർജുകുട്ടിയും ചോദിക്കുന്നുണ്ട്.
ചോദ്യത്തിനൊപ്പം സിനിമയുടെ ആദ്യ ഭാഗത്തിന്റെ ഒരു ലഘു വിവരണവും Mohanlal നൽകുന്നുണ്ട്. ഒരു Recap പോലെയെന്ന് തന്നെ വിശേഷിപ്പിക്കാം. അതോടൊപ്പം വരാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ എങ്ങനെയായിരിക്കും ജോർജുകുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കുകയെന്ന് ചോദ്യവും കൂടി വീഡിയോ പോസ്റ്റിൽ ചോദിക്കുന്നുണ്ട്. തന്റെ അടുത്ത നീക്കം എന്താണെന്ന് പ്രവചിക്കാമോ എന്ന ചോദ്യമാണ് ജോർജുകുട്ടി പ്രേക്ഷകരോടായി ചോദിക്കുന്നത്.
ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി
ഫെബ്രുവരി 19നാണ് ദൃശ്യം 2 Amazon Prime Video യിലൂടെ റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ട്രെയലറിന് ഇതിനോടകം11 മില്യണിൽ അധികം വ്യൂവസാണ് ലഭിച്ചിരിക്കുന്നത്. പ്രൈമിലൂടെ 240 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്കാണ് ചിത്രം എത്തുന്നത്.
ലോക്ഡൗൺ കാലത്താണ് ജീത്തു ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയും തിരക്കഥയും ചിട്ടപ്പെടുത്തുന്നത്. തുടർന്ന് സംസ്ഥാന സർക്കാർ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയതോടെ തൊടുപ്പുഴയിലും മറ്റുമായി ഷൂട്ടിങ് നടത്തി. ആദ്യ ഭാഗത്തിലെ മിക്ക കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി തന്നെയാണ് സിനമയുടെ കഥ, അതോടൊപ്പം സന്ദർഭത്തിന് അനുയോജ്യമായി പുതിയ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. അതിന് ഉദ്ദാഹരണമാണ് ടീസറിൽ മുരളി ഗോപിയുടെ സാന്നിധ്യം. കൂടാതെ ഗണേശ് കുമാറും (Ganesh Kumar) സായ്കുമാറും രണ്ടാം ഭാഗത്തിൽ ഉണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റിണി പെരുമ്പാവൂരാണ് (Antony Perumbavoor) സിനിമ നിർമിച്ചിരിക്കുന്നത്. സതീഷ് കുറപ്പാണ് ഛായഗ്രഹകൻ. വി എസ് വിനായകാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.