Cup Movie: 'ചിരിമലരുകളെ'... കപ്പിലെ പുതിയ ഗാനം പുറത്ത്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

Cup Movie Song: ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2024, 09:21 PM IST
  • നജീം അർഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിൻെറ വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്
  • ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്
Cup Movie: 'ചിരിമലരുകളെ'... കപ്പിലെ പുതിയ ഗാനം പുറത്ത്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

കപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. "ചിരി മലരുകളെ" എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. നജീം അർഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിൻെറ വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് കപ്പ്. ​

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് അൽഫോൻസ് പുത്രനാണ്. നവാഗതനായ സഞ്ജു വി.സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് സെപ്തംബർ 27ന് സെഞ്ച്വറി റിലീസ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഇടുക്കിയിലെ വെള്ളത്തൂവൽ എന്ന മലയോര ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഛായാഗ്രഹണം- നിഖിൽ പ്രവീൺ. എഡിറ്റിംഗ്- റെക്സൺ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. മാർക്കറ്റിംഗ്- സിനിമ നെറ്റ്‌വർക്ക്, ടാഗ് 360. പിആർഒ- റോജിൻ കെ റോയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News