Marvel Cinematic Universe: ബ്ലാക്ക് പാന്തറിന്‍റെ ചരിത്രം സീരീസ് ആകുമോ?

2024 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്. ജോൺ ബോയേഗയെയാണ് ആദ്യത്തെ ബ്ലാക്ക് പാന്തറായി കാസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഈ പോസ്റ്ററുകൾ ശെരിക്കുള്ളതാണെന്ന് തോന്നുമെങ്കിലും സംഗതി ഫാൻ മെയ്ഡ് ആണ്. ആർട്ട് ഡയറക്ടറും ഡിസൈനറുമായ ഷോൺ ഹാരിസണാണ് ഈ പോസ്റ്ററുകൾക്ക് പിന്നിൽ.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Nov 28, 2022, 06:37 PM IST
  • വക്കാണ്ടാ ഫോറെവറിൽ വില്ലനായ നേമോറിന്‍റെ ഗോത്രത്തിന്‍റെ ചരിത്രം ചെറിയ രീതിയിലാണെങ്കിലും പറയുന്നുണ്ട്.
  • ഇത്രത്തോളം നല്ലൊരു ചരിത്രം ബ്ലാക്ക് പാന്തറിന് പിന്നിൽ ഉള്ളതുകൊണ്ട് തന്നെയാണ് അത് സ്ക്രീനിൽ കാണാൻ ആരാധകർ ആവശ്യപ്പെടുന്നത്.
  • ഇയാൾ ആദ്യത്തെ ബ്ലാക്ക് പാന്തറും വക്കാണ്ടയിലെ ആദ്യ രാജാവും ആകുന്നതിന് മുൻപ് വക്കാണ്ടയിലെ 5 ഗോത്രങ്ങൾ തമ്മിൽ കടുത്ത യുദ്ധത്തിലായിരുന്നു.
Marvel Cinematic Universe: ബ്ലാക്ക് പാന്തറിന്‍റെ ചരിത്രം സീരീസ് ആകുമോ?

ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ എന്ന ചിത്രം വൻ കളക്ഷൻ നേടി മുന്നേറുന്നതിനിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാർവൽ ആരാധകർക്കിടയിൽ ചില പോസ്റ്ററുകൾ കൈമാറപ്പെടുന്നുണ്ട്. വക്കാണ്ടയിലെ ആദ്യത്തെ ബ്ലാക്ക് പാന്തറിന്‍റെ ചരിത്രം പറയുന്ന ബഷേങ്ക എന്ന സീരീസിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്ററുകളാണ് ആരാധകർക്കിടയിൽ പങ്ക് വയ്ക്കപ്പെടുന്നത്. 2024 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്. ജോൺ ബോയേഗയെയാണ് ആദ്യത്തെ ബ്ലാക്ക് പാന്തറായി കാസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഈ പോസ്റ്ററുകൾ ശെരിക്കുള്ളതാണെന്ന് തോന്നുമെങ്കിലും സംഗതി ഫാൻ മെയ്ഡ് ആണ്. 

ആർട്ട് ഡയറക്ടറും ഡിസൈനറുമായ ഷോൺ ഹാരിസണാണ് ഈ പോസ്റ്ററുകൾക്ക് പിന്നിൽ. അദ്ദേഹം ട്വിറ്ററിലാണ് കണ്ടാൽ ഒറിജിനൽ പോലും തോറ്റുപോകുന്ന ഫാൻ മെയ്ഡ് പോസ്റ്ററുകൾ ഷെയർ ചെയ്തത്. ഇതിന് പിന്നാലെ നിരവധി ആളുകൾ ഇത് റീട്വീറ്റ് ചെയ്യുകയും മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇത് പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ പല ആരാധകരും ബ്ലാക്ക് പാന്തറിന്‍റെ ചരിത്രം പറയുന്ന ഒരു സീരീസ് വേണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിന്‍റെയും വക്കാണ്ടാ ഫോറെവറിന്‍റെയും സംവിധായകനായ റയാൻ കൂഗർ തന്നെ ഈ സീരീസ് സംവിധാനം ചെയ്യണമെന്നും ആരാധകർ ആവശ്യമുന്നയിക്കുന്നുണ്ട്. 

Read Also: 'അജയന്റെ രണ്ടാം മോഷണം'; ചിത്രത്തിൽ കൃതി ഷെട്ടി ജോയിൻ ചെയ്തു....

വക്കാണ്ടാ ഫോറെവറിൽ വില്ലനായ നേമോറിന്‍റെ ഗോത്രത്തിന്‍റെ ചരിത്രം ചെറിയ രീതിയിലാണെങ്കിലും പറയുന്നുണ്ട്. അപ്പോൾ ബ്ലാക്ക് പാന്തറിന്‍റെ ചരിത്രം അറിയാനും ആരാധകർക്ക് ആകാംഷ ഉണ്ടാകുക സ്വാഭാവികമാണ്. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിൽ ഗോഡസ് ഓഫ് ബീസ്റ്റിൽ നിന്ന് വിഷൻ ലഭിച്ചതിന്‍റെ ഫലമായി ഒരു വക്കാണ്ടൻ സൈനികൻ ഒരു ഹാർട്ട് ഷെയ്പ്പ്ഡ് ഹെർബ് കഴിക്കുന്നതും തുടർന്ന് അയാൾക്ക് അമാനുഷികമായ ശക്തികൾ ലഭിക്കുന്നതുമായി പറയുന്നുണ്ട്. ഇയാളാണ് വക്കാണ്ടയുടെ ആദ്യത്തെ ബ്ലാക്ക് പാന്തർ ആകുന്നത്. ഈ സൈനികന്‍റെ പേരാണ് ബഷേങ്ക. 

ഇയാൾ ആദ്യത്തെ ബ്ലാക്ക് പാന്തറും വക്കാണ്ടയിലെ ആദ്യ രാജാവും ആകുന്നതിന് മുൻപ് വക്കാണ്ടയിലെ 5 ഗോത്രങ്ങൾ തമ്മിൽ കടുത്ത യുദ്ധത്തിലായിരുന്നു. വൈബ്രേനിയത്തിന്‍റെ അവകാശം സ്വന്തമാക്കാനായിരുന്നു ഈ യുദ്ധം നടന്നത്. ബഷേങ്കയാണ് പിന്നീട് യുദ്ധങ്ങൾക്ക് അന്ത്യം കാണുകയും ഈ ഗോത്രങ്ങളെ ഒന്നിപ്പിക്കുകയും ചെയ്തത്. 5 ഗോത്രത്തിന്‍റെ തലവന്മാരുടെ പോസ്റ്ററുകളും ഷോൺ ഹാരിസൺ പങ്ക് വച്ചിരുന്നു. ഇതിന് പുറമേ വളരെയധികം വ്യത്യസ്തമായ ആദ്യത്തെ ബ്ലാക്ക് പാന്തറിന്‍റെ സ്യൂട്ടിന്‍റെ ഡിസൈനും ഹാരിസൺ ഷെയർ ചെയ്തിരുന്നു. 

Read Also: Kiara Advani - Sidharth Malhotra: കിയാരയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാകുന്നു; വിവാഹം 2023 ജനുവരിയിൽ?

ഇത്രത്തോളം നല്ലൊരു ചരിത്രം ബ്ലാക്ക് പാന്തറിന് പിന്നിൽ ഉള്ളതുകൊണ്ട് തന്നെയാണ് അത് സ്ക്രീനിൽ കാണാൻ ആരാധകർ ആവശ്യപ്പെടുന്നത്. ബ്ലാക്ക് പാന്തറുമാി ബന്ധപ്പെട്ട് രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടും വക്കാണ്ടയെക്കുറിച്ചോ അതിന്‍റെ ചരിത്രത്തെക്കുറിച്ചോ ആർക്കും ഒന്നും തന്നെ അറിയില്ല. പണ്ട് എപ്പോഴോ ഒരു വൈബ്രേനിയം റോക്ക് വക്കാണ്ടയിൽ വീണതിനെത്തുടർന്ന് ആ മെറ്റൽ ഉപയോഗിച്ച് അവർ ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യവുമായ രാജ്യമായി മാറി എന്നുമാണ് സിനിമയിൽ പരയുന്നത്. എന്നാൽ ഈ കാര്യത്തിന് പ്രത്യേകിച്ച് ഒരു എക്സ്പ്ലനേഷനോ വേൾഡ് ബിൽഡിങ്ങോ കൊടുത്തിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. 

തുടർന്നുള്ള ദിവസങ്ങളിൽ ഈ ആവശ്യം ശക്തിപ്പെടാനും സാധ്യത കാണുന്നുണ്ട്. എന്തായാലും ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മാർവൽ സ്റ്റുഡിയോസും റയാൻ കൂഗറും ആണ്. ബ്ലാക്ക് പാന്തറിലെ ഒക്കോയെ എന്ന കഥാപാത്രത്തെ നായികയാക്കി ഡോറാ മിലാജെ എന്ന ഫീമൈൽ വാരിയേഴ്സിന്‍റെ കഥ പറയുന്നൊരു സീരീസിന്‍റെ പണിപ്പുരയിലാണ് റയാൻ കൂഗറെന്ന് റൂമറുകൾ ഉണ്ട്. ഈ സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. എന്തായാലും ബഷേങ്ക സീരീസ് എന്ന ആവശ്യത്തെക്കുറിച്ച് റയാൻ കൂഗർ ഉടൻ തന്നെ പ്രതികരിക്കുമെന്നാണ് ആരാധകുടെ പ്രതീക്ഷ.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News