Marco Movie: ഇനി 'മാർക്കോ'യുടെ ഹീറോയിസം കാണാം; ഉണ്ണി മുകുന്ദൻ ഹനീഫ് അദേനി ചിത്രം 2024ൽ എത്തും

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ​ഗദ്ദാഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 12:20 PM IST
  • നിവിൻ പോളിയെ നായകനാക്കി ഹനീഫ് ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമായിരുന്നു മാർക്കോ.
  • വില്ലൻ കഥാപാത്രമാണ് ചിത്രത്തിൽ ഉണ്ണി ചെയ്തത്.
  • ഈ കഥാപാത്രത്തിന്റെ ഹീറോയിക് വേർഷൻ അവതരിപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നത്.
Marco Movie: ഇനി 'മാർക്കോ'യുടെ ഹീറോയിസം കാണാം; ഉണ്ണി മുകുന്ദൻ ഹനീഫ് അദേനി ചിത്രം 2024ൽ എത്തും

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മാർക്കോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി ഹനീഫ് ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമായിരുന്നു മാർക്കോ. വില്ലൻ കഥാപാത്രമാണ് ചിത്രത്തിൽ ഉണ്ണി ചെയ്തത്. ഈ കഥാപാത്രത്തിന്റെ ഹീറോയിക് വേർഷൻ അവതരിപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നത്.

''അവന്റെ വില്ലനിസം നിങ്ങൾ കണ്ടു! ഇനി വീരഗാഥകൾക്ക് സാക്ഷ്യം വഹിക്കുക'' എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദനുൾപ്പെടെയുള്ളവർ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ആണ് പ്രൊഡക്ഷൻ. ഷരീഫ് മുഹമ്മദ്, അബ്ദുൾ ​ഗദ്ദാഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.  

2019 ജനുവരി 18 ന് പ്രദർശനത്തിനെത്തിയ ചിത്രമാണ് മിഖായേൽ. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി, മഞ്ജിമ മോഹൻ, സിദ്ദിഖ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്. തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു.

Also Read: Lal Salam: 'ലാൽ സലാം'; 2024 പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക്

നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ രാമചന്ദ്ര ബോസ് & കോ എന്ന ചിത്രമാണ് ഹനീഫ് അദേനിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ജയ് ​ഗണേഷിന്റെ ഷൂട്ടിം​ഗ് നവംബർ 10 മുതൽ തുടങ്ങും. ഓ​ഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News