Kochi : മഞ്ജു വാര്യരെ (Manju Warrier) കേന്ദ്രകഥപാത്രമാക്കി ഒരുക്കിയ ചതുർ മുഖം ZEE5ൽ റിലീസ് ചെയ്തു. കോവിഡ് വ്യാപനത്തിന് മുമ്പ് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം നാളുകൾക്ക് ശേഷമാണ് ഇന്ത്യയിലെ പ്രമുഖ OTT ZEE5ലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത ടെക്നോ- ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ചതുർ മുഖം. കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് തിയറ്ററിൽ റിലീസ് ചെയ്തെങ്കിലും വലിയ ഒരു വിഭാഗം പ്രേക്ഷകരിലേക്കെത്തുന്നതിന് മുമ്പ് തിയറ്ററുകൾ അടച്ചിടേണ്ടി വന്നു. കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് വീണ്ടും തിയറ്ററുകളിൽ തന്ന പ്രദർശനം നടത്താനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനിച്ചിരുന്നത്.
ALSO READ : അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ
എന്നാൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതും തിയറ്ററുകളും മാളുകളും തുറക്കാത്ത സാഹചര്യത്തിലും അണിയറ പ്രവർത്തകർക്ക് ചിത്രം ഒടിടിയിലൂടെ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.
ജനപ്രിയ ചിത്രമായ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സീ5ൽ ചതുർ മുഖം എത്തുന്നത്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വനി എന്ന കഥപാത്രം പുതിയ ഒരു ഫോൺ വാങ്ങുന്നത് അത് സംബന്ധിച്ച് തേജസ്വനിയുടെ ജീവതത്തിൽ ഉണ്ടാകന്ന സംഭവ വികാസങ്ങളെ ചുറ്റിപറ്റിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ALSO READ : Chathurmugham : മഞ്ജു വാര്യർ ചിത്രം ചതുർമുഖം സീ 5ൽ റിലീസ് ചെയ്യും
കൊറിയയിൽ വെച്ച് നടക്കുന്ന ബിഫാൻ ചലച്ചിത്ര മേളയിലെ പ്രദർശനത്തിന് ചതുർമുഖത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ആകെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബിഫാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് അതിൽ ഒന്നാണ് ചതുർമുഖം. ചതുർമുഖത്തെ കൂടാതെ ഹിന്ദിയിൽ നിന്നുള്ള ഹാത്തി മേരാ സാത്തി, ച്യൂയിംഗ് ഗം എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ.
ജിസ് ടോംസ് മുവീസ് മഞ്ജു വാര്യർ പ്രൊഡക്ഷന്റെ ബാനറിൽ ജിസ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചതുർമുഖം നിർമിച്ചിരിക്കുന്നത്. രഞ്ജീത്ത് കമല, സലിൽ വി എന്നിവാരാണ് ചിത്രം സംവിധായകർ. അഭയകുമാർ കെയും അനിൽ കുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ALSO READ : Manju Warrier ടെ വൈറൽ ലുക്കിന് ആരാധികയുടെ കിടിലൻ Cake
മഞ്ജു വാര്യറെ കൂടാതെ സണ്ണി വെയ്ൻ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.