Kochi: പാർവതി തിരുവോത്തും (Parvathy Thiruvoth) മമ്മൂട്ടിയും (Mammootty) ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ വനിത ദിനത്തിൽ പുറത്തുവിട്ടു. സംവിധായകയായി എത്തുന്നത് ഒരു സ്ത്രീയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പുത്രനും പ്രശസ്‌ത സിനിമ താരവുമായ ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് ചിത്രത്തിന്റെ സഹനിർമ്മാണവും വഹിക്കുന്നുണ്ട്.
Women’s day wishes Here is our next project - Puzhu #Puzhu #PuzhuMovie pic.twitter.com/rNulD9qc2o
— Mammootty (@mammukka) March 8, 2021
ദുൽഖർ സൽമാന്റെ (Dulquer Salman) വേഫാറർ ഫിലിംസിനൊപ്പം സിൻ-സിൽ സെല്ലുലോയ്‌ഡും സിനിമയുടെ നിർമ്മാതാവായ എത്തുന്നുണ്ട്. വനിതാദിനാശംസകൾക്കൊപ്പം തന്റെ ട്വിറ്ററിൽ (Twitter)മമ്മൂട്ടി ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്ത് വിട്ടു. പാർവതി തിരുവോത്ത് തന്റെ ഫേസ്ബുക്ക് പേജിലും ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്. രഥീനയുടെ ആദ്യ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് പാർവതി പറഞ്ഞു.
മമ്മൂട്ടിയുടെ ഉണ്ടയിൽ പ്രവർത്തിച്ച ഹർഷദും വരത്തനിലും വൈറസിലും (Virus)പ്രവർത്തിച്ച സുഫാസ് ഷറഫും സംയുക്തമായി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് പേരമ്പിൽ ഛായാഗ്രഹണം നടത്തിയ തേനി ഈശ്വരാണ്. ദുൽഖർ സൽമാൻ സഹനിർമ്മാണം വഹിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകത കൂടി പുഴുവിനുണ്ട്.
മമ്മൂട്ടിയെ മുമ്പ് കസബ (Kasaba) എന്ന സിനിമയിലെ സംഭാഷണങ്ങളുടെ പേരിൽ പാർവതി തിരുവോത്ത് വിമർശിച്ചിരുന്നു. അതിന് ശേഷം ട്രോളന്മാരുടെയും മമ്മൂട്ടി ആരാധകരുടെയും വൻ ആക്രമണമാണ് പാർവതിക്ക് നേരിടേണ്ടി വന്നിരുന്നത്. ഇപ്പോൾ രണ്ട് പേരും ഒന്നിച്ച് പുതിയ സിനിമയിൽ അഭിനയിക്കുന്ന സിനിമ പുറത്തെത്താൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ALSO READ: International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ
ചിത്രം വിവിധ ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധയികയായ രതീന സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണെങ്കിലും രതീന ഒരുപാട് വര്ഷങ്ങളായി പ്രശസ്‌ത സംവിധായകയായ രേവതി ആശ കേളുണ്ണിയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച് വരികയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ പേരമ്പിൽ കൂടാതെ കര്ണൻ (Karnan) , അച്ചം എന്പത് മടമയെടാ പാവൈ കഥകൾ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ എഡിറ്റർ മനു ജഗത് ബാഹുബലി (Bahubali), മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി ഇപ്പോൾ അമൽ നീരദ് ചിത്രമായ ഭീഷ്‌മ പർവ്വത്തിന്റെ തിരക്കുകളിലാണ്. അത് കൂടാതെ സന്തോഷ് വിശ്വനാഥിന്റെ ഒരു രാഷ്ട്രീയ സിനിമയും ദി പ്രീസ്റ് എന്ന ഒരു ഹൊറർ കോമഡി ത്രില്ലറും റിലീസ് ചെയ്യാനുണ്ട്. ഇതിന് ശേഷം മമ്മൂട്ടി ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: International Women's Day 2021: മലയാളത്തിലെ മികച്ച 5 ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകൾ
ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തിരിക്കുന്നത്. തേനി ഈശ്വർ എടുക്കുന്ന സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത് ദീപു ജോസഫാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്. കല രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് മാനു ജഗതും ശബ്ദ സജ്ജീകരണങ്ങൾ ക്രമീകരിക്കുന്നത് ഗോവിന്ദും ശ്രീശങ്കറും ചേർന്നാണ്. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങൾ സമീറ സനീഷ് കൈകാര്യം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...