മമ്മൂട്ടി നായകനായി എത്തിയ കാതല്‍ തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. മമ്മൂട്ടി കമ്പനിയില്‍ നിന്നെത്തിയ നാലാമത്തെ ചിത്രമായ കാതല്‍ വന്‍ ഹിറ്റിലേയ്ക്ക് നീങ്ങുകയാണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ കാതല്‍ നേടിയത് 3.5 കോടിയിലധികമാണ്. ഓരോ ദിവസവും ചിത്രം 1 കോടിയിലേറെ നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് 1.40 കോടി രൂപയാണ് ലഭിച്ചതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ട്രേഡ് അനലിസ്റ്റുകളായ ഡബ്ല്യുഎഫിന്റെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് കാതല്‍ നേടിയത് 19.63 ലക്ഷമാണ്. കര്‍ണാടക ബോക്സ് ഓഫീസില്‍ കാതലിന്റെ കളക്ഷന്‍ മൂന്ന് ദിവസത്തില്‍ 35.44 ലക്ഷം രൂപയാണ് എന്നും ഡബ്ല്യുഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: ധ്രുവനച്ചത്തിരം റിലീസായില്ല പക്ഷെ ബുക്ക് മൈ ഷോയിൽ 9.1 റേറ്റിങ്ങ്- പോസ്റ്റുമായി വിജയ് ബാബു
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയിൽ നിന്ന് എത്തിയ നാലാമത്തെ ചിത്രമാണ് കാതൽ. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയെന്ന സവിശേഷതയുമുണ്ട്. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിച്ചത്.
ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.