Kochi : മമ്മൂട്ടിയും പാർവതിതിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പുത്രനും പ്രശസ്‌ത സിനിമ താരവുമായ ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാതക്കളായി എത്തുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും പുഴുവിൽ കാണാൻ സാധിക്കുക. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ മാനേജറും മേക്കപ് മാനുമായ എസ്. ജോര്‍ജാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ വിധേയന് സമമായ കഥാപാത്രത്തെ കാണാൻ കഴിയുമെന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് ബിജോയ് പറഞ്ഞിരുന്നു.
മാമൂട്ടി അമൽനീരദ് ചിത്രമായ ഭീഷ്മപര്‍വത്തിൽ അഭിനയിച്ച് വരികെയായിരുന്നു. ഇത് പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി പുഴുവിന്റെ ചിത്രീകരണത്തിന് എത്തുന്നത്. ചിത്രത്തിൻറെ പോസ്റ്റർ വനിത ദിനത്തിൽ പുറത്തുവിട്ടിരുന്നു.മമ്മൂട്ടിയുടെ ഉണ്ടയിൽ പ്രവർത്തിച്ച ഹർഷദും വരത്തനിലും വൈറസിലും (Virus)പ്രവർത്തിച്ച സുഫാസ് ഷറഫും സംയുക്തമായി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിക്കുന്നത് പേരമ്പിൽ ഛായാഗ്രഹണം നടത്തിയ തേനി ഈശ്വരാണ്. ദുൽഖർ സൽമാൻ (Dulquer Salman) സഹനിർമ്മാണം വഹിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകത കൂടി പുഴുവിനുണ്ട്. വേഫാറർ ഫിലിംസിനൊപ്പം സിൻ-സിൽ സെല്ലുലോയ്‌ഡും സിനിമയുടെ നിർമ്മാതാവായി എത്തുന്നുണ്ട്.
മമ്മൂട്ടിയെ മുമ്പ് കസബ (Kasaba) എന്ന സിനിമയിലെ സംഭാഷണങ്ങളുടെ പേരിൽ പാർവതി തിരുവോത്ത് വിമർശിച്ചിരുന്നു. അതിന് ശേഷം ട്രോളന്മാരുടെയും മമ്മൂട്ടി ആരാധകരുടെയും വൻ ആക്രമണമാണ് പാർവതിക്ക് നേരിടേണ്ടി വന്നിരുന്നത്. ഇപ്പോൾ രണ്ട് പേരും ഒന്നിച്ച് പുതിയ സിനിമയിൽ അഭിനയിക്കുന്ന സിനിമ പുറത്തെത്താൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...