മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന് തുടക്കമായി. ഗൗതം മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. മമ്മൂട്ടിയും ഗോകുൽ സുരേഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിത ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചിയിലാണ് പൂജ ചടങ്ങുകൾ നടന്നത്. മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ, ഗോകുൽ സുരേഷ്, ലെന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വിജി വെങ്കടേഷും ചിത്രത്തിൽ മുഖ്യ വേഷം ചെയ്യുന്നുണ്ട്.
ചിത്രത്തിന് പേരിട്ടിട്ടില്ല. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയ്ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി.
Also Read: Cicada: നാല് ഭാഷകളിലും വ്യത്യസ്ത ഗാനങ്ങൾ; പാൻ ഇന്ത്യൻ സര്‍വൈവല്‍ ത്രില്ലര്‍ സിക്കാഡ ഓഗസ്റ്റ് 9ന്
അതേസമയം ബസൂക്കയിൽ മമ്മൂട്ടിയും ഗൗതം മേനോനും ഒന്നിച്ചഭിനയിക്കുന്നുണ്ട്. നവാഗതനായ ഡിനോ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്രൈം ഡ്രാമ ജോണറിലാണ് ബസൂക്ക എത്തുന്നത്. ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും നൂതനമായ ഒരു പ്രമേയമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക' അവതരിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy