കൊച്ചി: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകി കുഞ്ചമണ്‍ ഇല്ലം. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലം ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് കുഞ്ചമൺ ഇല്ലം ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും ചിത്രത്തില്‍ ദുര്‍മന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയെപ്പോലെ ഒരു നടന് ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കുഞ്ചമണ്‍ ഇല്ലക്കാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചുവെന്നാണ് വിവരം.
ALSO READ: തന്റെ മനയ്ക്കലേക്കെത്തിയവരെ വിറപ്പിക്കാൻ മമ്മൂട്ടി; തരംഗമായി ഭ്രമയുഗം ട്രെയിലർ
തങ്ങളുടെ കുടുംബപ്പേര് ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിൽ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് ചിത്രത്തിന്റെ അണിയറക്കാര്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചിത്രത്തിൽ തങ്ങളുടെ കുടുംബപ്പേര് ഉപയോഗിക്കുന്നതടക്കം മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ഫെബ്രുവരി പതിനഞ്ചിനാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഭാഷകളിലായാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും ട്രെയിലറും റിലീസ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.