കൊച്ചി : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് സിനിമ ഒടിടിയിൽ റിലീസ് ചെയ്തു. നാല് വിവിധ പ്ലാറ്റ്ഫോമുകളിലായിട്ടാണ് ചിത്രം പ്രദർശനം നടത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, മനോരമ മാക്സ്, സൈന പ്ലെ, സിമ്പ്ലി സൗത്തിനുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കുള്ളിൽ ആമസോൺ പ്രൈമിലും മാനോരമ മാക്സിലും സൈന പ്ലെയിലൂടെയുമാണ് ചിത്രം സംപ്രേഷണ ചെയ്യുന്നത്. സിമ്പ്ലി സൗത്തിലൂടെയാണ് ഇന്ത്യക്ക് പുറത്ത് നോ വേ ഔട്ടിന്റെ സംപ്രേഷണം.
നേരത്തെ ജൂൺ മൂന്നിന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് മാറ്റിവക്കുകയായിരുന്നു. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതെന്ന് ചിത്രം സംവിധായകൻ നിധിൻ സീ മലയാളം ന്യൂസിനോട് പറഞ്ഞിരുന്നു.
ALSO READ : Twenty One Grams: ട്വന്റി വൺ ഗ്രാംസ് ഹോട്ട് സ്റ്റാറിൽ എത്തി, ഇപ്പോൾ കണ്ട് തുടങ്ങാം
സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആകെ നാല് കഥാപത്രങ്ങളെ മാത്രമെ ഉള്ളൂ.കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ജൂൺ ഫെയിം രവീണ നായഡ, ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരള തിയറ്ററുകളിൽ പാൻ ഇന്ത്യ ചിത്രം കെജിഎഫിനൊപ്പം ഏപ്രിൽ 22നായിരുന്നു നോ വേ ഔട്ടിന്റെ റിലീസ്. ബോക്സ് ഓഫീസിൽ അത്രകണ്ട മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സിനിമ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു.
നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.