Queen Elizabeth OTT : പ്രണയദിനത്തിൽ ക്വീൻ എലിസബത്ത് ഒടിടിയിൽ എത്തി; എവിടെ കാണാം?

Queen Elizabeth Malayalam Movie OTT : സീ5 ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസായിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 11:03 AM IST
  • സീ5ൽ ആണ് ചിത്രം റിലീസായിരിക്കുന്നത്
  • ഡിസംബർ 29ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ക്വീൻ എലിസബത്ത്
  • 15 വർഷങ്ങൾക്ക് ശേഷം മീര ജാസ്മാൻ നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്
Queen Elizabeth OTT : പ്രണയദിനത്തിൽ ക്വീൻ എലിസബത്ത് ഒടിടിയിൽ എത്തി; എവിടെ കാണാം?

Queen Elizabeth Movie OTT Platform : വർഷങ്ങൾക്ക് ശേഷം മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ക്വീൻ എലിസബത്ത്' എന്ന ചിത്രം ഒടിടിയിൽ റിലീസായി. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സീ5 ആണ് ക്വീൻ എലിസബത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് ഫെബ്രുവരി 14 പ്രണയദനിത്തിൽ തങ്ങളുടെ പ്രേക്ഷകർക്ക് മികച്ച പ്രണയചിത്രം ക്വീൻ എലിസബത്തിലൂടെ സീ5 സമ്മാനിച്ചിരിക്കുന്നത്.  ഡിസംബർ 29ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ക്വീൻ എലിസബത്ത്. അതേസമയം ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ വന്നതോടെ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തിയില്ല. 15 വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും സ്ക്രീനിൽ ഒരുമിച്ചെത്തുന്ന പ്രത്യേകതയും ക്വീൻ എലിസബത്തിനുണ്ട്.

എം പത്മകുമാറാണ് ഈ റൊമാനിറ്ക് ചിത്രത്തിന്റെ സംവിധായകൻ. റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ക്വീൻ എലിസബത്ത് നിർമ്മിച്ചിരിക്കുന്നത്. അർജുൻ ടി സത്യനാണ് തിരക്കഥ തയ്യാറാക്കിയത്.

ALSO READ : Kerala Crime Files 2 : പുതിയ കേസുമായി 'കേരള ക്രൈം ഫയൽസ്' എത്തുന്നു; വെബ് സീരീസിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിൽ മീര ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്,  ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന സിനിമയെന്ന് പ്രത്യേകതയും ക്വീൻ എലിസബത്തിനുണ്ട്.

ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News