നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30 ന് എത്തും. പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഈ മുപ്പതിന് തീയറ്ററുകളിൽ എത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് റിലീസ് അകാനിരുന്ന ചിത്രം സെൻസർബോഡിന്റെ നിർദ്ദേശത്തെ തുടർന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റുവാനായി വീണ്ടും റീ സെൻസറിനായി നൽകുകയായിരുന്നു. അതിനെ തുടർന്നാണ് ഈ വർഷത്തെ അവസാന റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
സമകാലിക പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് എന്നതാണ് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്ന് ലഭിക്കുന്ന സൂചന. സംവിധായകൻഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...