കൊച്ചി : ആഫ്രിക്കൻ കഥാപശ്ചാത്തലത്തിൽ ഒരുക്കി അമിത് ചക്കാലയ്ക്കൽ കേന്ദ്രകഥാപാത്രമായിയെത്തിയ ജിബൂട്ടി സിനിമ (Djibouti Malayalam Movie) ഒടിടിയിൽ റിലീസ് ചെയ്തു. നവാഗതനായ എസ്.ജെ സിനു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അതെ തുടർന്നാണ് ചിത്രത്തിന് ജിബൂട്ടി എന്ന് പേര് നൽകിയിരിക്കുന്നത്. ജിബൂട്ടിലെ തന്നെ മലയാളി വ്യവസായി ആയ ജോബി പി സാമാണ് ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ALSO READ : Keerthy Suresh - Saani Kaayidham : സാനി കായിധം ഒടിടിയിൽ എത്തുന്നു? വേറിട്ട കഥാപാത്രവുമായി കീർത്തി സുരേഷ്
ജിബൂട്ടി സ്വദേശിനിയായ യുവതി കേരളത്തിലേക്കെത്തുന്നതും അവരെ പരിചയപ്പെട്ട് ആഫ്രിക്കൻ രാജ്യത്തിലേക്ക് പോകുന്ന രണ്ട് യുവക്കാളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അഫ്സൽ കരുനാഗപള്ളിയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടി.ഡി ശ്രീനിവാസാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
പഞ്ചാബി നടി ശകുൺ ജയ്സ്വാളാണ് ചിത്രത്തിലെ നായിക. അമിത്തിനെയും ശകുണിനെയും കൂടാതെ സംവിധായകൻ ദിലീഷ് പോത്തൻ, ഗ്രിഗറി, അലൻസിയർ, സംക്രാന്ത്രി, സുനിൽ സുഖദ, ബിജു സോപാനം, പൗളി വത്സൻ, ബേബി ജോർജ്, അഞ്ജലി നായർ, ജയശ്രീ, അതിര ഹരികുമാർ എന്നിവാരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : Archana 31 Not Out OTT Release : അർച്ചന 31 നോട്ട് ഔട്ട് ഒടിടി റിലീസ് തീയതിയിൽ മാറ്റം
2020 ഏപ്രിലിൽ ആഫ്രിക്കയിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ തിരികെ മടങ്ങാൻ നേരത്ത് സിനിമയുടെ അണിയറ പ്രവർത്തകർ ലോക്ഡൗണിനെ തുടർന്ന് ജിബൂട്ടിയിൽ തന്നെ കുടുങ്ങിയത് വാർത്തയായിരുന്നു. പിന്നീട് നിർമാതാവ് ജോബി പി സാം ചാർട്ടേർഡ് ഫ്ലൈറ്റ് സജ്ജമാക്കി ആഫ്രിക്കയിൽ കുടുങ്ങിയ ദിലീഷ് പോത്തനും അമിത്തും ഉൾപ്പെടയുള്ള 70 അണിയറ പ്രവർത്തകരെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
മലയാളത്തിൽ ആഫ്രിക്കൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ജിബൂട്ടി. 2013ൽ ഇറങ്ങിയ എസ്കേപ്പ് ഫ്രം ഉഗാണ്ട, 2014ൽ ഇറങ്ങിയ നാക്കു പെന്റാ നാക്കു ടാക്കാ എന്നീ ചിത്രങ്ങളാണ് ആഫ്രിക്കൻ പശ്ചാത്തലത്തിൽ ഇറങ്ങിട്ടുള്ള ശ്രദ്ധേയമായ മറ്റ് രണ്ട് മലയാള ചിത്രങ്ങൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.