ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാര നേട്ടത്തിൽ മലയാളചിത്രം "ദി പ്രൊപോസൽ

മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 05:24 PM IST
  • മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്
  • പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമാണിത്
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ്  പുരസ്കാര നേട്ടത്തിൽ മലയാളചിത്രം "ദി പ്രൊപോസൽ

ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ". വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ചലച്ചിത്രങ്ങളെയാണ് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവിൽ പരിഗണിക്കുന്നത്. 

മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്. തമിഴിൽ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട് , തെലുങ്കിൽ RRR , കന്നട ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ.ട

 2022-ൽ സൈനപ്ളേയിൽ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്.ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നിവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News