Makal Teaser : ജയറാമും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു; മകളുടെ ടീസർ

നിരവധി സൂപ്പർ ഹി‌റ്റ് ചിത്രങ്ങൾ സമ്മാനിച്ച ജയറാം - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിനൊപ്പം മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 07:44 PM IST
  • ചിത്രം ഫാമിലി എന്റെർറ്റൈനർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
  • ചിത്രത്തിൽ മീര ജാസ്മിനാണ് നായികയായി എത്തുന്നത്.
  • നിരവധി സൂപ്പർ ഹി‌റ്റ് ചിത്രങ്ങൾ സമ്മാനിച്ച ജയറാം - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിനൊപ്പം മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
  • പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്.
Makal Teaser : ജയറാമും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു; മകളുടെ ടീസർ

Kochi : ജയറാം സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം മകളുടെ ടീസർ പുറത്ത് വിട്ടു. ചിത്രം ഫാമിലി എന്റെർറ്റൈനർ ആയിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ മീര ജാസ്മിനാണ് നായികയായി എത്തുന്നത്. നിരവധി സൂപ്പർ ഹി‌റ്റ് ചിത്രങ്ങൾ സമ്മാനിച്ച ജയറാം - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിനൊപ്പം മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മകൾ. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. 

ALSO READ: Puzhu Release : മമ്മൂട്ടിയുടെ പുഴുവും ഒടിടിയിലേക്ക്; ചിത്രം സോണി ലിവിലെത്തും

എസ് കുമാറാണ് ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവ്വ​ഹിക്കുന്നത്. ഞാന്‍ പ്രകാശനിൽ ടീന മോളായി വന്ന ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മീര ജാസ്മിനെയും ജയറാമിനെയും കൂടാതെ ശ്രീനിവാസന്‍, സിദ്ദിഖ്, നസ്ലിൻ,  ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

നാല് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകൾ. സത്യൻ അന്തിക്കാട് അവസാനം സംവിധാനം ചെയ്ത ചിത്രം 2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ ആയിരുന്നു. ജയറാം അവസാനമായി അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവും, മീര ജാസ്‍മിൻ അവസാനമായി അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്തവിഷയവുമാണ്. ആറ് വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News