Sathyan Anthikad Movie | 'മകൾ'; ജയറാം-മീരാ ജാസ്മിൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്

13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷമാണ് ജയറാം - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നത്.‌

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 09:03 PM IST
  • ജയറാമിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
  • മകൾ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
Sathyan Anthikad Movie | 'മകൾ'; ജയറാം-മീരാ ജാസ്മിൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്

ജയറാമിനെയും (Jayaram) മീരാ ജാസ്മിനെയും (Meera Jasmine) കേന്ദ്ര കഥാപാത്രങ്ങളാക്കി കുടുംബ പ്രേക്ഷകരുടെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാട്  (Sathyan Anthikad ) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'മകൾ' (Makal) എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. നിരവധി സൂപ്പർ ഹി‌റ്റ് ചിത്രങ്ങൾ സമ്മാനിച്ച ജയറാം - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിനൊപ്പം മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സത്യൻ അന്തിക്കാട് തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മകൾ. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എസ് കുമാർ ഛായാ​ഗ്രഹണം നിർവ്വ​ഹിക്കുന്നു. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Also Read: കുടുംബ പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമും മീര ജാസ്മിനും 

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്.

മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു. "മകൾ". അത് നിങ്ങളുമായി പങ്കു വക്കുന്നു.

Also Read: ''സന്ദേശ''ത്തിലെ താത്വിക അവലോകന സന്ദേശം!

'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ 'മകൾ' നിങ്ങൾക്കു മുമ്പിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 

Trending News