Liger Song : പ്രേക്ഷകരിൽ ആവേശമുണർത്തി ലൈഗറിന്റെ തീം സോങ്; ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും

വിജയ് ദേവരകൊണ്ട തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിൻറെ വരികൾ രചിച്ചിരിക്കുന്നത് പുരി ജഗന്നാഥനാണ്, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുനിൽ കശ്യപാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 04:52 PM IST
  • വാട്ട് ലെഗാ ദേഗാ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • വിജയ് ദേവരകൊണ്ട തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • ഗാനത്തിൻറെ വരികൾ രചിച്ചിരിക്കുന്നത് പുരി ജഗന്നാഥനാണ്, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുനിൽ കശ്യപാണ്.
  • വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈ​ഗർ എന്നാണ് പ്രതീക്ഷിക്കുന്നത്.
Liger Song : പ്രേക്ഷകരിൽ ആവേശമുണർത്തി ലൈഗറിന്റെ തീം സോങ്; ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം ലൈ​ഗറിന്റെ തീം സോങ് പുറത്തുവിട്ടു. വാട്ട് ലെഗാ ദേഗാ എന്ന ഗാനമാണ്  ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ഗാനം തന്നെ ആരാധകരിൽ ആവേശമുണർത്തിയിരിക്കുകയാണ്. വിജയ് ദേവരകൊണ്ട തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഗാനത്തിൻറെ വരികൾ രചിച്ചിരിക്കുന്നത് പുരി ജഗന്നാഥനാണ്, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുനിൽ കശ്യപാണ്. . വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈ​ഗർ എന്നാണ് പ്രതീക്ഷിക്കുന്നത്. ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ ട്രെയ്‌ലർ ജൂലൈ 21 ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. ലൈഗര്‍' ഹിന്ദി, തെലുങ്ക് എന്നിങ്ങനെ രണ്ട് ഭാഷകളിലാണ് ചിത്രമെത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശിപ്പിക്കും.

ALSO READ: Liger Trailer: ബോക്സിം​ഗ് റിം​ഗിൽ മാസ്സായി വിജയ് ദേവരകൊണ്ട, ഒപ്പം മൈക്ക് ടൈസണും; ലൈ​ഗർ ട്രെയിലർ

ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്ത് 7 ദിവസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിങ്  ലിസ്റ്റിൽ തന്നെ തുടരുകയാണ്.  നിലവിൽ അനന്യ പാണ്ഡെ,  വിജയ് ദേവരകൊണ്ട എന്നിവർ ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കുകളിലാണ്. ചിത്രത്തിൻറെ പ്രൊമോഷനായി ഇരുവരും മുബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ തീം സോങിനെ പ്രശംസിച്ച് കൊണ്ട് സാമന്തയും രശ്മികയും മന്ദാനയും ഒക്കെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News