Laththi Movie: അത്യു​ഗ്രൻ സംഘട്ടന രം​ഗങ്ങൾ; വിശാലിൻ്റെ ആക്ഷൻ ചിത്രം 'ലാത്തി'യുടെ ടീസർ ഹിറ്റ്

Laththi Movie: സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ അത്യു​ഗ്രൻ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഹിറ്റായി. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 01:18 PM IST
  • വിശാൽ ലാത്തിയിൽ ഒരു കോൺസ്റ്റബിളായിട്ടാണ് എത്തുന്നത്
  • ബാലസുബ്രമണ്യനും ' ബാഹുബലി ' ഫെയിം ബാലകൃഷ്ണ തോട്ടയുമാണ് ഛായാ​ഗ്രാഹകർ
  • നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വിനോദ് കുമാറാണ്
Laththi Movie: അത്യു​ഗ്രൻ സംഘട്ടന രം​ഗങ്ങൾ; വിശാലിൻ്റെ ആക്ഷൻ ചിത്രം 'ലാത്തി'യുടെ ടീസർ ഹിറ്റ്

വിശാലിന്റെ പുതിയ ചിത്രം 'ലാത്തി' യുടെ ടീസർ പുറത്തിറക്കി. ആക്ഷൻ ഹീറോ വിശാലിന്റെ 32-ാമത്തെ ചിത്രമാണിത്. ഉദയനിധി സ്റ്റാലിൻ, എസ്. ജെ. സൂര്യ എന്നിവർ ചേർന്നാണ് ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ അത്യു​ഗ്രൻ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഹിറ്റായി. അഞ്ച് ഭാഷകളിലായി പുറത്തിറക്കിയ ടീസർ ദശ ലക്ഷം കാഴ്ചക്കാരെ നേടി തരംഗമായി മുന്നേറുകയാണ്.

പോലീസ് കമ്മീഷണറായും, എസ്പിയായും മറ്റും സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ  ഒരു കോൺസ്റ്റബിളായിട്ടാണ് എത്തുന്നത്. എന്നാൽ, കഥാപാത്രത്തിൻ്റെ  വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ടീസർ തെളിയിക്കുന്നുണ്ട്. ബാലസുബ്രമണ്യനും ' ബാഹുബലി ' ഫെയിം ബാലകൃഷ്ണ തോട്ടയുമാണ് ഛായാ​ഗ്രാഹകർ. നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വിനോദ് കുമാറാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായുള്ള പോലീസ് സ്റ്റോറിയായാണ് 'ലാത്തി' ഒരുക്കുന്നത്. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായികയായി എത്തുന്നത്.  മലയാളി നടൻ പി. എൻ.സണ്ണിയാണ് ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ പ്രഭുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാൻ ഷങ്കർ രാജയാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News