Laththi Movie : വീണ്ടും പോലീസായി വിശാൽ; 'ലാത്തി' സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തു വിട്ടു

പോലീസ് യൂണിഫോമിൽ ലാത്തി കയ്യിലേന്തി, ചുറ്റും ലേസർ ഷോട്ടുകളാൽ നിറഞ്ഞ് നിൽക്കുന്ന വിശാലിന്റെ ചിത്രമാണ് സിനിമയുടെ ഫസ്റ്റ്ലുക്ക്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2022, 10:09 PM IST
  • റാണാ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്.
  • പോലീസ് യൂണിഫോമിൽ ലാത്തി കയ്യിലേന്തി, ചുറ്റും ലേസർ ഷോട്ടുകളാൽ നിറഞ്ഞ് നിൽക്കുന്ന വിശാലിന്റെ ചിത്രമാണ് സിനിമയുടെ ഫസ്റ്റ്ലുക്ക്.
  • തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്.
Laththi Movie : വീണ്ടും പോലീസായി വിശാൽ;  'ലാത്തി' സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തു വിട്ടു

ചെന്നൈ : തമിഴ് ആക്ഷൻ ഹീറോ വിശാലിന്റെ 32-ാം ചിത്രം 'ലാത്തി'യുടെ  ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. നടന്മാരായ രമണയും നന്ദയും ചേർന്നുള്ള റാണാ പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ.വിനോദ് കുമാറാണ്. 

പോലീസ് യൂണിഫോമിൽ ലാത്തി കയ്യിലേന്തി, ചുറ്റും ലേസർ ഷോട്ടുകളാൽ നിറഞ്ഞ് നിൽക്കുന്ന വിശാലിന്റെ ചിത്രമാണ് സിനിമയുടെ ഫസ്റ്റ്ലുക്ക്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്. 

ALSO READ : CBI 5 The Brain Teaser: ബിജിഎമ്മിന്റെ അകമ്പടിയോടെ മമ്മൂക്കയുടെ വരവ്; ഈ സേതുരാമയ്യർ വരുന്നത് വെറുതെയല്ല

ആക്ഷനും വൈകാരികതയും സമ്മിശ്രമായി ചേർന്ന് ഒരു  പോലീസ് സ്റ്റോറിയാണ് ലാത്തി. തെന്നിന്ത്യൻ നചി സുനൈനയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. ഇതിലെ ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളി താരത്തെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നുതെന്നാണ് റിപ്പോർട്ട്.

നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജ ചിത്രത്തിന് സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ' ലാത്തി ' യുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. പുലുമുരുകന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിനാണ് ചിത്രത്തിലെ ആക്ഷൻ മാസ്റ്റർ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News