ലത മങ്കേഷ്ക്കർ വെന്റിലേറ്ററിൽ, ആരോ​ഗ്യനില വീണ്ടും മോശമായെന്ന് ഡോക്ടർമാർ

ലത മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില സംബന്ധിച്ച് അവരുടെ ബന്ധുക്കൾ നിരന്തരം അപ്ഡേറ്റ് ചെയ്തിരുന്നു. ​

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 02:43 PM IST
  • ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
  • ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
  • അവരുടെ ആരോ​ഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ലത മങ്കേഷ്ക്കർ വെന്റിലേറ്ററിൽ, ആരോ​ഗ്യനില വീണ്ടും മോശമായെന്ന് ഡോക്ടർമാർ

കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ലത മങ്കേഷ്ക്കറിന്റെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. അവരുടെ ആരോ​ഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ലത മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില സംബന്ധിച്ച് അവരുടെ ബന്ധുക്കൾ നിരന്തരം അപ്ഡേറ്റ് ചെയ്തിരുന്നു. ​ഗായികയുടെ ആരോ​ഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിരുന്നു.

Also Read: Lata Mangeshkar Health Update | 'പ്രാർഥനകൾക്ക് നന്ദി', ലത മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ

മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്ക്കർ നിലവിൽ. ശ്വാസ തടസ്സം മൂലമുള്ള പ്രശ്നങ്ങളുമായി സെപ്റ്റംബറിലും ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News