La Tomatina movie: കേന്ദ്ര കഥാപാത്രമായി ജോയ് മാത്യു, വേറിട്ട റോളിൽ കോട്ടയം നസീറും; 'ലാ ടൊമാറ്റിന' ട്രെയിലർ

ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണിതെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 11:39 AM IST
  • ടി അരുണ്‍ കുമാർ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിട്ടുള്ളത്.
  • അരുണിന്റെ തന്നെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
  • ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
La Tomatina movie: കേന്ദ്ര കഥാപാത്രമായി ജോയ് മാത്യു, വേറിട്ട റോളിൽ കോട്ടയം നസീറും; 'ലാ ടൊമാറ്റിന' ട്രെയിലർ

ജോയ് മാത്യു, കോട്ടയം നസീര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ലാ ടൊമാറ്റിന. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സജീവൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്. ടൊവിനോ തോമസ് ആണ് ട്രെയിലർ റിലീസ് ചെയ്തത്. ശ്രീജിത്ത് രവിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണിതെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. ടി അരുണ്‍ കുമാർ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിട്ടുള്ളത്. അരുണിന്റെ തന്നെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

രമേശ് രാജ്, മരിയ തോംസണ്‍, ഹരിലാല്‍ രാജഗോപാല്‍, സജീവന്‍ താണപ്പാടം, കൊരട്ടിപ്പറമ്പില്‍ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി എന്നിവരാണ് മറ്റു പ്രധാന താരങ്ങളായെത്തുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജുലാല്‍ ഛായാഗ്രഹണവും വേണുഗോപാല്‍ എഡിറ്റിംഗും ചെയ്തിരിക്കുന്നു. വി എഫ് എക്സ് മജു അന്‍വര്‍, കലാസംവിധാനം ശ്രീവല്‍സന്‍ അന്തിക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ, ട്രെയ്ലേഴ്സ് വിനോദ് വിജയന്‍- ഫിലിമയന്‍, കളറിസ്റ്റ് യുഗേന്ദ്രന്‍, സൌണ്ട് മിക്സ് ആന്‍ഡ് ഡിസൈന്‍ കൃഷ്ണനുണ്ണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് വാര്യര്‍, ഇസ്മയില്‍ കരുവാക്കുണ്ട്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍.

Also Read: Impam Movie : ലാലു അലക്സ്‌ പ്രധാനവേഷത്തിലെത്തുന്ന 'ഇമ്പം'; ടൈറ്റിൽ പോസ്റ്റർ

 

സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അര്‍ജുന്‍ വി അക്ഷയ ആണ്. മലയാളത്തിലെ വരികള്‍ സന്ദീപ് സുധയും ഇംഗ്ലീഷ് വരികള്‍ ഡോ. ബെജി ജൈസണും രചിച്ചിരിക്കുന്നു. ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അര്‍ജുന്‍ വി അക്ഷയ, കാതെറിന്‍ എന്നിവരാണ്. സ്റ്റില്‍സ് നരേന്ദ്രന്‍ കൂടന്‍, പോസ്റ്റര്‍ ഡിസൈന്‍ ദിലീപ് ദാസ്, ഷൈന്‍ ചവറ, സൌണ്ട് പ്രീമിക്സ് സതീഷ് ബാബു, ഫോളി ആര്‍ട്ടിസ്റ്റ് രാജ് മാര്‍ത്താണ്ഡം, സൌണ്ട് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ചേതന. മേക്കപ്പ് പട്ടണം ഷാ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News