Kochi : പൃഥ്വിരാജ് ചിത്രം കുരുതി (Kuruthi) റിലീസ്സായ കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ വ്യാജപതിപ്പ് ഓൺലൈനിൽ പുറത്തിറങ്ങി. എച്ച്ഡി ക്വാളിറ്റിയിലുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ കുപ്രസിദ്ധ സൈറ്റുകളിൽ ഉൾപ്പടെയുള്ള പൈറസി സൈറ്റുകളിലാണ് ചിത്രം എത്തിയിരിക്കുന്നത് . കൂടാതെ ടെലിഗ്രാമിലും ചിത്രം എത്തിയിട്ടുണ്ട്.
ഒടിടി പ്ലാറ്റ്ഫോമുകളിൽ ചെയ്യുന്നതിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങുന്നത്. ഇത് ആദ്യമായി അല്ല റിലീസ് ചെയ്തത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചിത്രത്തിൻറെ വ്യാജപതിപ്പ് പുറത്തിറങ്ങുന്നത്. മാലിക്, സാറ, കോൾഡ് കേസ്, ജോജി എന്നീ ചിത്രങ്ങളുടെ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു.
ഇന്നലെ രാത്രി 12 മണിക്കാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തത്. ഓണം റിലീസ് (Onam Release) ആയി ആണ് ചിത്രമെത്തിയത്. പ്രതികാര ദാഹം കാണിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് കുരുതി. മനുവാര്യർ സംവിധാനം ചെയ്ത ചിത്രത്തിൻറെ കഥ (Story) എഴുതിയിരിക്കുന്നത് അനീഷ് പള്ളിയാലാണ്.
ALSO READ: "വെറുപ്പ് ഒരു തരി മതി" അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ചോര മണക്കുന്ന കുരുതിയുടെ ടീസർ പുറത്ത്
പൃഥിരാജ് നായകനായി എത്തിയ ചിത്രത്തിൽ മുരളീ ഗോപിയും,റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽ വിവിധയിടങ്ങളിലായാണ് ചിത്രത്തിൻറെ ഷൂട്ടിങ്ങ് പൂർത്തിയായത്. പൃഥിരാജ് (Prithviraj) പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജേക്ക് ബിജോയിയാണ് ചിത്രത്തിൻറെ ഗാനങ്ങൾ സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ശ്രന്ദ, മണികണ്ഠൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നസ് ലെൻ കെ.ഗഫൂർ, സാഗർ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദ്യം മെയ് 13 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ 9Covid Second Wave) തുടർന്ന് തീയേറ്ററുകൾ അടച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA