Kumari Movie Song : "പട്ടുടുത്ത് വന്നതും"; ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ പുതിയ വീഡിയോ ഗാനമെത്തി

അതുൽ നറുകര, ശ്രീഹരി തറയിൽ, അറിവ് എന്നിവർ ചേർന്ന് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറിവ്, അതുൽ നറുകര, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 03:52 PM IST
  • ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
  • അതുൽ നറുകര, ശ്രീഹരി തറയിൽ, അറിവ് എന്നിവർ ചേർന്ന് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറിവ്, അതുൽ നറുകര, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്.
  • ചിത്രം വൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
  • ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കുമാരി.
Kumari Movie Song : "പട്ടുടുത്ത് വന്നതും"; ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലെ പുതിയ വീഡിയോ ഗാനമെത്തി

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കുമാരിയിലെ ഒരു ഗാനം കൂടി പുറത്തുവിട്ടു. പട്ടുടുത്ത് വന്നതും എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.  അതുൽ നറുകര, ശ്രീഹരി തറയിൽ, അറിവ് എന്നിവർ ചേർന്ന് വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറിവ്, അതുൽ നറുകര, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്. ചിത്രം വൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കുമാരി. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രത്തിന് നേടാൻ കഴിഞ്ഞിരുന്നു.

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, സ്‌ഫടികം ജോർജ്, ജിജു ജോൺ, തൻവി റാം, ശിവജിത് പദ്മനാഭൻ, രാഹുൽ മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം നിർവഹിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

ALSO READ: Kumari Movie : ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ അഭിനയമികവ്; കുമാരിലെ ‘നിഴലാടും…' ഗാനം

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി -എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് -ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -ഹാരിസ് ദേശം, മേക്ക്‌അപ്പ് -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -സ്റ്റെഫി സേവിയർ, ലിറിക്‌സ് -കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് -ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ -ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് -സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് -ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് -അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ -സിങ്ക് മീഡിയ, സ്റ്റിൽസ് -സഹൽ ഹമീദ്, ഡിസൈൻ -ഓൾഡ് മങ്ക്സ്, ഡിസ്ട്രിബൂഷൻ -ഹെഡ് ബബിൻ, പ്രൊമോഷൻ കൺസൽട്ടന്റ് -വിപിൻ കുമാർ, പി ആർ ഒ -പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News