ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് കുടുംബസ്ത്രീയും കുഞ്ഞാടും. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. എൻ്റെ പുണ്യാളാ, ഞങ്ങടെ പുണ്യാളാ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടത്. മണികണ്ഠൻ പെരുമ്പടപ്പ് തന്നെ എഴുതി സംഗീതം നൽകിയ ഗാനമാണിത്. റിമി ടോമിക്കൊപ്പം മണികണ്ഠൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.
മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം മെയ് 31ന് പ്രദർശനത്തിനെത്തും. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചുള്ള ചിത്രമാണിത്. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ - ഗായക സംഘത്തിൻ്റെ രംഗപ്രവേശം... ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ ... എല്ലാത്തിന്റെയും സംഗമമാണ് ഈ ചിത്രം.
Also Read: Actress Pavithra Jayaram: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
കോമഡിയും ത്രില്ലറും ചേർന്നതാണ് ചിത്രം. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ സംഭാഷണം - ശ്രീകുമാർ അറക്കൽ, ഗാനങ്ങൾ - സജിൽ ശ്രീകുമാർ, നാടൻപാട്ട് - മണികണ്ഠൻ. സംഗീതം - ശ്രീജു ശ്രീധർ, ഛായാഗ്രഹണം - ലോവൽ എസ്. എഡിറ്റിംഗ് - രാജാ മുഹമ്മദ്. കലാസംവിധാനം -രാധാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഡി. മുരളി, പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ്.കുമാർ, വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy