Krauryam Movie: പോലീസ് റിവഞ്ച് കഥ 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ബി.ആർ.എസ് ക്രീയേഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്, പ്രദീപ്‌ പണിക്കരാണ് ചിത്രത്തിൻറെ  കഥയും തിരക്കഥയും 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 07:11 PM IST
  • ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്
  • ബി.ആർ.എസ് ക്രീയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു
  • സം​ഗീതം ഒരുക്കുന്നത്. രതീഷ് കൃഷ്ണന്റെതാണ്
Krauryam Movie: പോലീസ് റിവഞ്ച് കഥ 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

റിമംബർ സിനിമാസ്സിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം 'ക്രൗര്യ'ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിൻ്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്.

പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ,ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ബി.ആർ.എസ് ക്രീയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.

Also Read : നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിക്കാം; ആടുജീവിതം തിയറ്ററുകളിലേക്ക്

ഏയ്‌ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, ആദി ഷാൻ, ഗാവൻ റോയ്, റോഷിൽ പി രഞ്ജിത്ത്, വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, സന്തോഷ്‌ മണ്ണൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്സണുമാണ് കൈകാര്യം ചെയ്യുന്നത്. അനു കുരിശിങ്കലാണ് സം​ഗീതം ഒരുക്കുന്നത്. രതീഷ് കൃഷ്ണന്റെതാണ് പശ്ചാത്തല സംഗീതം. 

സഹനിർമ്മാണം: ഫസ്റ്റ്റിങ് മീഡിയ, ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷൻ കൺട്രോളർ: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനർ: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണൻ, അബി അച്ചൂർ, മേക്കപ്പ്: ഷാജി പുൽപള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ: അനു കുരിശിങ്കൽ, മെജോ മാത്യു,കളറിങ്  സെൽവിൻ വർഗീസ്, സ്റ്റുഡിയോ: സിനി ഹോപ്സ്, സ്റ്റിൽസ്: നിതിൻ കെ ഉദയൻ, ഡിസൈൻസ്: പ്രവീൺ മുരളി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് അണിയറപ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News