Koodal movie: ബിബിൻ ജോർജ്ജിനെ നായകനാക്കി പുതിയ ചിത്രം; 'കൂടൽ' ടൈറ്റിൽ ലോഞ്ച് ചെയ്തു

Koodal movie pooja ceremony: പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് 'കൂടൽ' എന്ന ചിത്രം നിർമിക്കുന്നത്. ജിതിൻ കെവി ആണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2024, 02:27 PM IST
  • ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്
  • മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ്, അനു സോനാര എന്നിവർ മുഖ്യവേഷത്തിലെത്തുന്നു
Koodal movie: ബിബിൻ ജോർജ്ജിനെ നായകനാക്കി പുതിയ ചിത്രം; 'കൂടൽ' ടൈറ്റിൽ ലോഞ്ച് ചെയ്തു

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ എന്ന സിനിമയുടെ പൂജ  കൊച്ചി ഗോകുലം പാർക്കിൽ നടന്നു. ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ ലോ‍ഞ്ചിങ്ങും നടന്നു. സംവിധായകരായ സിബി മലയിൽ, ഷാഫി, നാദിർഷ, അജയ് വാസുദേവ്, നിർമ്മാതാക്കളായ ബാദുഷ, സെവൻ ആർട്‌സ് മോഹൻ,ആൽവിൻ ആന്റണി,മൻസൂർ അലി, നടന്മാരായ ബിബിൻ ജോർജ്ജ്‌,വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, നന്ദു,കോട്ടയം നസീർ, സുധീർ, ജോയി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ജിതിൻ കെവി ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ്, അനു സോനാര എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. വിജിലേഷ്, നന്ദു, ഉഷ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. 'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് കൂടലിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ALSO READ: തിരിച്ചു വരവിനൊരുങ്ങി മേഘ്നാ രാജ്; 'ഹന്ന' റിലീസിനൊരുങ്ങുന്നു

കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ - ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, എഡിറ്റിങ് - ജർഷാജ് കൊമ്മേരി, കലാ സംവിധാനം - അസീസ് കരുവാരകുണ്ട്, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം - ആദിത്യ നാണു.

സംഗീത സംവിധാനം - സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന - ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, നിഖിൽ അനിൽകുമാർ, ഗായകർ - വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, കോറിയോഗ്രാഫർ - വിജയ് മാസ്റ്റർ, സംഘട്ടനം - മാഫിയ ശശി, സ്റ്റിൽസ് - ബാവിഷ്‌ ബാല, പോസ്റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, പിആർഒ - എം ‌കെ ഷെജിൻ, അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News