ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കിഷ് കന്ധാകാണ്ഡം ചിത്രീകരണം ആരംഭിച്ചു. ചേർപ്പുളശ്ശേരി വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രീകരണം ആരംഭിച്ചത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബി ജോർജാണ് നിർമിക്കുന്നത്. നടൻ വിജയരാഘവനും അശോകനും ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. നടൻ ദേവദേവനാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.
ആസിഫ് അലി, അപർണ ബാലമുരളി, പ്രമോദ് പപ്പൻ, രാമു എന്നിവരും പൂജാ ചടങ്ങിൽ സംബന്ധിച്ചു. ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന ഇരുപത്തി ആറാമത്തെ ചിത്രമാണിതെന്ന് നിർമാതാവ് ജോബി ജോർജ് പറഞ്ഞു. കിഷ്കിന്ധാ- എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിൻ്റെ കഥാപശ്ചാത്തലവും വനമേഖലയോടു ചേർന്നുള്ളതാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ചേർപ്പുളശേരി, ധോണി, മലമ്പുഴ, പാലക്കാട് ഭാഗങ്ങളിലായാണ് ചിത്രീകരണം.
ഫാമിലി ഡ്രാമ ജോണറിലാണ് ചിത്രം അവതരിപ്പിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ദിൻജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, നിഴൽകൾ രവി. നിഷാൻ, മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാഹുൽ രമേശാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നതും ബാഹുൽ രമേശാണ്. എഡിറ്റിംഗ്- സൂരജ് ഇഎസ്. കലാസംവിധാനം- സജീഷ് താമരശ്ശേരി, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ബോബി സത്യശീലൻ, പ്രൊജക്ട് ഡിസൈൻ- കാക്കാസ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, പിആർഒ- വാഴൂർ ജോസ്, ഫോട്ടോ- ബിജിത്ത് ധർമ്മടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...