King Of Kotha Teaser: കൊത്തയുടെ രാജാവ് എത്തിക്കഴിഞ്ഞു! 'കിം​ഗ് ഓഫ് കൊത്ത' ഓ​ഗസ്റ്റിലെത്തും, ടീസർ

King Of Kotha Movie Teaser: ബിഗ് ബഡ്ജറ്റ് ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 06:44 PM IST
  • ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്.
  • ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.
  • ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവി നിർവഹിക്കുന്നു.
King Of Kotha Teaser: കൊത്തയുടെ രാജാവ് എത്തിക്കഴിഞ്ഞു! 'കിം​ഗ് ഓഫ് കൊത്ത' ഓ​ഗസ്റ്റിലെത്തും, ടീസർ

കൊത്ത ഗ്രാമത്തിലെ ജനങ്ങൾ ആഗ്രഹിച്ച പോലെ അദ്ദേഹത്തിന്റെ മടങ്ങി വരവ്, ക്രൂരമായി ആകർഷകനാണ് അദ്ദേഹം, ക്ഷമിക്കാനാവാത്തവിധം ദയയില്ലാത്തവനും കൊത്തയിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനും ആയ രാജാവിന്റെ മാസ്സ് അവതാരപ്പിറവിയുമായി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ മെഗാ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല,ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി,കൊത്തയിലെ രാജാവിന്റെ ടീസറിലെ മാസ്സ് ഡയലോഗ് തന്നെ തീപ്പൊരിപാറിപ്പിക്കുമ്പോൾ ചിത്രം തിയേറ്ററിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ തീർക്കുമെന്നുറപ്പാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. മമ്മൂട്ടിയാണ് കിം​ഗ് ഓഫ് കൊത്തയുടെ ടീസർ റിലീസ് ചെയ്തത്. ചിത്രം ഓ​ഗസ്റ്റിൽ റിലീസിനെത്തും. ​ഗംഭീര തിയേറ്റർ അനുഭവം നൽകുന്ന ചിത്രമായിരിക്കും കിം​ഗ് ഓഫ് കൊത്ത എന്നത് ടീസറിൽ നിന്ന് വ്യക്തമാണ്. 1 മിനിറ്റ് 34 സെക്കൻഡാണ് ടീസറിന്റെ ദൈർഘ്യം.

ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച്‌ തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി  കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

Also Read: Maamannan Release: സിനിമ 2 ദിവസം കഴിഞ്ഞാൽ ആളുകൾ മറക്കും, കോടതിക്ക് ഇടപെടാനാകില്ല; 'മാമന്നൻ' റിലീസിൽ ഹൈക്കോടതി

ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News