Christina Ashten: പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതം; കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന അന്തരിച്ചു

  മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു.  34 വയസായിരുന്നു.  പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  ക്രിസ്റ്റീനയുടെ ഇൻസ്റ്റാഗ്രാമിൽ 6.20  ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്.  

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 01:45 PM IST
  • ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു
  • പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
  • ക്രിസ്റ്റീനയുടെ ഇൻസ്റ്റാഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്
Christina Ashten: പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതം; കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന അന്തരിച്ചു

കാലിഫോർണിയ:  മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു.  34 വയസായിരുന്നു.  പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  ക്രിസ്റ്റീനയുടെ ഇൻസ്റ്റാഗ്രാമിൽ 6.20  ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്.  

Also Read: PS 2 Full Review: നന്ദി മണി രത്‌നം; തമിഴ് ഇൻഡസ്ട്രിയുടെ സ്വപ്നം ഇത്രയും മനോഹരമാക്കിയത്തിന്; പൊന്നിയിൻ സെൽവൻ 2 റിവ്യൂ

ക്രിസ്റ്റീനയുടെ മരണവാർത്ത ഏപ്രിൽ 26 ന് അവരുടെ കുടുംബം ഇൻസ്റ്റാഗ്രാമിലൂടെയും ഒരു GoFundMe പേജിലൂടെയും പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണം നടന്നത് ഏപ്രിൽ 20 ന് പുലർച്ചെ ഏകദേശം 4:31 നാണെന്നാണ് റിപ്പോർട്ട്.   ക്രിസ്റ്റീനയുടെ സംസ്കാര ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’ എന്ന പേജ് കുടുംബാംഗങ്ങൾ തുടങ്ങിയത്.  ക്രിസ്റ്റീനയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത് മേയ് നാലിനാണ്. പ്ലാസ്റ്റിക് സർജറിയാൻ ക്രിസ്റ്റീനയുടെ മരണത്തിന് കാരണമെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.  അതിൽ അന്വേഷണമാരംഭിക്കുകയും ചെയ്തു. 

Also Read: മുട്ടൻ പെരുമ്പാമ്പിനെ നിമിഷങ്ങൾ കൊണ്ട് വിഴുങ്ങുന്ന രാജവെമ്പാല..! വീഡിയോ വൈറൽ 

 

ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറിയും മറ്റും നടത്തി മരണത്തിനു കീഴടങ്ങുന്ന ഒരു സംഭവമുണ്ടായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം എന്നത് ഞെട്ടിക്കുന്നതാണ്. കനേഡിയൻ നടൻ സെയിന്റ് വോൺ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇൻഫെക്‌ഷനെത്തുടർന്ന് മരണമടഞ്ഞത്. കെ–പോപ് സൂപ്പർഗ്രൂപ്പായ ബിടിഎസ് താരം ജിമിനുമായി ഏറെ സാദൃശ്യമുള്ള 22 കാരനായ സെയിന്റ് വോൺ കൊലുസി കൂടുതൽ സാമ്യം ലഭിക്കാൻ 2.20 ലക്ഷം ഡോളർ ചെലവഴിച്ച് 12 പ്ലാസ്റ്റിക് സർജറി നടത്തിയത് നേരത്തെ തന്നെ വാർത്തകാലിൽ ഇടം തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News