Kgf: ഓരോ 5 മിനുറ്റ് കഴിയുമ്പോൾ രോമാഞ്ചം, ബീസ്റ്റിനെ പേസ്റ്റാക്കി കെജിഎഫ് 2 എങ്ങും ഹൗസ്‌ഫുൾ

പ്രേക്ഷകരുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നെങ്കിലും ഒരു പ്രതീക്ഷ അവരെ മുന്നോട്ട് നയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 12:39 PM IST
  • പ്രേക്ഷകരുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നെങ്കിലും ഒരു പ്രതീക്ഷ അവരെ മുന്നോട്ട് നയിച്ചിരുന്നു
  • ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെങ്കിൽ ഇനി റോക്കി വരണം എന്നുള്ള പ്രതീക്ഷ
  • ബാക്കിയുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ തുടങ്ങി. ഇപ്പോൾ എങ്ങും കെജിഎഫ് തരംഗമാണ്
Kgf: ഓരോ 5 മിനുറ്റ് കഴിയുമ്പോൾ രോമാഞ്ചം, ബീസ്റ്റിനെ പേസ്റ്റാക്കി കെജിഎഫ് 2 എങ്ങും ഹൗസ്‌ഫുൾ

ഏപ്രിൽ 13 - ബീസ്റ്റ് കണ്ടിറങ്ങിയ ഫാൻസിനുൾപ്പെടെ പലർക്കും നിരാശ മാത്രമായിരുന്നു ഫലം.  പ്രതീക്ഷിച്ചതുപോലെ ഒന്നും കിട്ടിയില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം. ട്രെയിലറിൽ കണ്ട രോമാഞ്ചം നിമിഷങ്ങളൊന്നും തന്നെ തീയേറ്ററിൽ നനഞ്ഞ പടക്കമായി മാറി.

എന്നാൽ പ്രേക്ഷകരുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നെങ്കിലും ഒരു പ്രതീക്ഷ അവരെ മുന്നോട്ട് നയിച്ചിരുന്നു. തൊട്ട് അടുത്ത ദിവസം റിലീസാകുന്ന കെജിഎഫ് 2 എന്ന ചിത്രം. ഞങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെങ്കിൽ ഇനി റോക്കി വരണം എന്നുള്ള പ്രതീക്ഷയിൽ അവർ ഒരു രാത്രി കൂടി കാത്തിരുന്നു.

ഏപ്രിൽ 14 -  എല്ലാം മറന്ന് റോക്കിയെ മാത്രം ഓർത്ത് ടിക്കറ്റുമെടുത്ത് സിനിമ ഹാളിനുള്ളിലേക്ക് കയറി. പടം തുടങ്ങുന്നതുമുതൽ രോമാഞ്ചം. ബിജിഎം, ക്യാമറ, എഡിറ്റിംഗ്, റോക്കി.

അങ്ങനെ ഒരു ലോഡ് രോമാഞ്ചം. ഓരോ 5 മിനുട്ട് കഴിയുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മുടെ ശരീരം തണുക്കുന്നതും നമ്മുടെ രോമം എഴുന്നേൽക്കുന്നതും കാണാം. ഒരു നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന മാസ്സ് മസാലാ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി വിഷുവും, ദീപാവലിയും, ക്രിസ്മസും ഒരുമിച്ച് വന്ന ഫീൽ. 

കെജിഎഫ് അങ്ങനെ കണ്ടിറങ്ങി. പ്രതീക്ഷിച്ചത് എന്താണോ അതിന്റെ പത്തിരട്ടി കിട്ടിയ സന്തോഷത്തിൽ അവർ വീടുകളിലേക്ക് മടങ്ങി. കൂട്ടുകാരോടും  വീട്ടുകാരോടും പറഞ്ഞു. അങ്ങനെ ബാക്കിയുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ തുടങ്ങി. ഇപ്പോൾ എങ്ങും കെജിഎഫ് തരംഗമാണ്.

 ബീസ്റ്റ് എന്ന ചിത്രം കെജിഎഫ് എന്ന സുനാമിയിൽ മുങ്ങിപ്പോയി. എന്ത് കണ്ടിട്ടാണ് കെജിഎഫ് പോലൊരു ചിത്രത്തിന് മുന്നിൽ ബീസ്റ്റ് ക്ലാഷ് വെച്ചത്? റോക്കി ഭായിക്ക് മുന്നിൽ വട്ടം നിൽക്കാൻ ഒരുത്തനും ഇനി ഉണ്ടാകരുത് എന്ന് കെജിഎഫ് ആരാധകർ പറഞ്ഞു. 

കേരളത്തിൽ ഇത്ര മാത്രം ഫാൻ ബേസുള്ള നടനായ വിജയുടെ ചിത്രത്തിന് കെജിഎഫിന് വെട്ടാനുള്ള ശക്തി എവിടുന്ന് കിട്ടി.. ഒറ്റ പേര് .. റോക്കി!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News