കൊച്ചി : സൈബർ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന കാലത്ത് ഇപ്പോഴും ജനങ്ങൾ അറിയാത്ത ചില കാര്യങ്ങൾ ലളിതമായ ഭാഷയിൽ പറഞ്ഞ് മനസ്സിലാക്കാൻ കീടം ശ്രമിക്കുന്നുണ്ട്. സൈബർ ക്രൈം ജോണറിലുള്ള ചിത്രം മികച്ച രീതിയിലാണ് സംവിധായകൻ രാഹുൽ റിജി നായർ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സൈബർ സെക്യൂരിറ്റി സ്റ്റാർട്ട് അപ്പ് നടത്തുന്ന അതിബുദ്ധിമതിയായ സൈബർ വിദഗ്ധയാണ് രാധിക. അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യം കേന്ദ്രീകരിച്ചാണ് കീടം പോകുന്നത്.
തന്റെ ജോലിയിൽ ആത്‍മാർത്ഥമായ നീതി പുലർത്തുന്ന നായിക പണത്തിന് മുന്നിൽ പോലും അത് ത്യജിക്കാൻ തയ്യാറാവുന്നില്ല. എന്നാൽ സൈബർ അറ്റാക്കിലൂടെ ഒരു കൂട്ടം ക്രിമിനലുകൾ അവളുടെ ജീവിതത്തിൽ എത്തുമ്പോൾ അത് എങ്ങനെയാണ് അവൾ കൈകാര്യം ചെയ്യുന്നത്. ഒരു ത്രില്ലർ സ്വഭാവത്തിൽ പോകുന്ന ചിത്രത്തിൽ രജിഷയുടെയും ശ്രീനിവാസന്റെയും അഭിനയം എടുത്ത് സൂചിപ്പിക്കേണ്ടതാണ്. അച്ഛൻ - മകൾ കൊമ്പിനേഷനിൽ ഇരുവരും എത്തുമ്പോൾ നല്ല രീതിയിൽ തന്നെ അത് ആസ്വദിക്കാൻ കഴിഞ്ഞു.
ഓരോ താരങ്ങളും അവർ അവരുടെ വേഷങ്ങൾ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം കഥയും രാത്രി പശ്ചാത്തലത്തിലാണ്. മികച്ച രീതിയിലുള്ള ക്യാമറ വർക്കും എഡിറ്റിങ്ങും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. വലിച്ച് നീട്ടാതെ പറയേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞ് 1 മണിക്കൂർ 46 മിനിറ്റിൽ കഥ അവസാനിപ്പിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. പല പുതിയ കാര്യങ്ങൾ അറിയാനും ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കുമായി കീടം മികച്ച അനുഭവമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...