Kantara OTT Update: 'വരാഹ രൂപം' ഗാനമില്ലാതെ 'കാന്താര' ഒടിടിയിലെത്തി; എപ്പോൾ, എവിടെ കാണാം

Kantara Movie OTT Release : കോപ്പിയടി വിവാദത്തിനെ തുടർന്നാണ് വരാഹരൂപം പാട്ട് ഒഴിവാക്കിയത്. ഇന്ന് അർധരാത്രി മുതലാണ് ചിത്രം പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 12:17 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസ് ആയിരുന്നു.
  • ഇന്ന് അർധരാത്രി മുതലാണ് ചിത്രം പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചത്.
  • വരാഹരൂപം ഗാനമില്ലാതെയാണ് കാന്താര ഒടിടിയിൽ എത്തിയിരിക്കുന്നത്.
  • കോപ്പിയടി വിവാദത്തിനെ തുടർന്നാണ് വരാഹരൂപം പാട്ട് ഒഴിവാക്കിയത്.
Kantara OTT Update: 'വരാഹ രൂപം' ഗാനമില്ലാതെ 'കാന്താര' ഒടിടിയിലെത്തി; എപ്പോൾ, എവിടെ  കാണാം

ഇന്ത്യയിൽ ഒട്ടാകെ വമ്പൻ ഹിറ്റായി മാറിയ ചിത്രം കാന്താര  ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തി. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസ് ആയിരുന്നു. ഇന്ന് അർധരാത്രി മുതലാണ് ചിത്രം പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചത്.  വരാഹരൂപം ഗാനമില്ലാതെയാണ് കാന്താര ഒടിടിയിൽ എത്തിയിരിക്കുന്നത്. കോപ്പിയടി വിവാദത്തിനെ തുടർന്നാണ് വരാഹരൂപം പാട്ട് ഒഴിവാക്കിയത്. കോപ്പിയടി വിവാദം ഉയർത്തിയ  തൈക്കുടം ബ്രിഡ്ജ് ഇത് നീതിയുടെ വിജയമാണെന്ന് പറഞ്ഞ് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. നവരസം എന്ന തങ്ങളുടെ ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്ന് അറിയിച്ച് കൊണ്ടാണ്  തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയത്.

കന്നഡയിൽ 16 കോടി രൂപയ്ക്ക് നിർമിച്ച റിഷഭ് ഷെട്ടി ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി എത്തുകയും ചെയ്തു. തിയറ്ററിൽ നിന്ന് തന്നെ ഏകദേശം 400 കോടിയിൽ അധികമാണ് കളക്ഷൻ സ്വന്തമാക്കിയത്.  150 കോടി രൂപ ചിലവാക്കിയാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇതോടെ കാന്താരയുടെ ആകെ ബിസിനെസ് കളക്ഷൻ 550 കോടിയിൽ കവഞ്ഞു. ബ്രഹ്മാണ്ഡ ചിത്രമെന്നോ പാൻ ഇന്ത്യൻ ചിത്രമെന്നോ പേരോ പിആർ പ്രചാരണമോ ഒന്നുമില്ലാതെയാണ് കാന്താര ജനഹൃദയങ്ങളിൽ കയറിയത്.

ALSO READ: Kantara Movie OTT : കാന്താര ഉടൻ ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?

 കേരളത്തിൽ മലയാള ചിത്രങ്ങൾക്ക് ഒപ്പം 50 ദിവസങ്ങളോളം കാന്താര പ്രദർശനം നടത്തി. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റിഷഭ് ഷെട്ടി തന്നെയാണ് കാന്താര സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും നേടാൻ കഴിഞ്ഞിരുന്നു. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസാണ് ചിത്രം നിർമിച്ചത്. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. 

സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല (നമ്മുടെ നാട്ടിലെ തെയ്യം) എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ഡ്രാമയാണ് കാന്താര.

ദക്ഷിണേന്ത്യൻ ചിത്രങ്ങളായ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 1, നാഗാർജുനയുടെ ​ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്നിവയുമായി ബിഗ് സ്‌ക്രീനിൽ ഏറ്റുമുട്ടിയെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ കാന്താരയാണ്.16 കോടി ബജറ്റിൽ ഒരുക്കിയ ആക്ഷൻ ഡ്രാമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 50 കോടിയിലധികം ഗ്രോസ് നേടി. ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും കാന്താര കളക്ഷനാണ് സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News