Kantara: തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയിൽ നടപടി; കാന്താരയിലെ വരാഹരൂപം ​ഗാനത്തിന് സ്റ്റേ

യൂട്യൂബ്, ആമസോൺ, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ജിയോസാവൻ തുടങ്ങിയവയോടും തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ​ഗാനം ഉപയോ​ഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 11:17 PM IST
  • കാന്താരയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തൈക്കൂടം ബ്രിഡ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
  • ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മ്യൂസിക് ബാൻഡ് പരാതി നൽകിയത്.
  • പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽമീഡിയയിലെ പോസ്റ്റിൽ ബാൻഡ് വ്യക്തമാക്കിയിരുന്നു.
Kantara: തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയിൽ നടപടി; കാന്താരയിലെ വരാഹരൂപം ​ഗാനത്തിന് സ്റ്റേ

ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ കന്നഡ ചിത്രം കാന്താരയിലെ വരാഹ രൂപം ​ഗാനത്തിന് സ്റ്റേ. തൈക്കൂടം ബ്രിഡ്ജ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആണ് ഉത്തരവിട്ടത്. തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ​ഗാനം ഉപയോ​ഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. തൈക്കൂടം ബ്രിഡ്ജ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, സം​ഗീത സംവിധായകൻ എന്നിവരെ കൂടാതെ യൂട്യൂബ്, ആമസോൺ, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ജിയോസാവൻ തുടങ്ങിയവയോടും തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ​ഗാനം ഉപയോ​ഗിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. മ്യൂസിക് അറ്റോർണി സുപ്രീംകോടതി അഡ്വക്കേറ്റ് സതീഷ് മൂർത്തിയാണ് തൈക്കൂടം ബ്രിഡ്ജിന് വേണ്ടി പരാതി ഫയൽ ചെയ്തത്. 

Also Read: Kantara Movie: "വരാഹ രൂപം"; ദൃശ്യ വിസ്മയവുമായി കാന്താരയിലെ പുതിയ ഗാനം, ചിത്രം തീയേറ്ററുകളിൽ

കാന്താരയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തൈക്കൂടം ബ്രിഡ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മ്യൂസിക് ബാൻഡ് പരാതി നൽകിയത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽമീഡിയയിലെ പോസ്റ്റിൽ ബാൻഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരേ രാ​ഗമായതിനാൽ ഒരുപോലെ തോന്നുന്നതാണെന്നായിരുന്നു സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News