Viral Video: അഹാനയുടെ 'പ്രണയലേഖനം' ഡബ്സ്മാഷിലൂടെ അവതരിപ്പിച്ച് കാളിദാസ്, ഒപ്പം കൂടി ചക്കിയും!!

സൈബര്‍ ബുള്ളിയിംഗിനെതിരെ ചലച്ചിത്ര താരം അഹാന കൃഷണ പങ്കുവച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Last Updated : Jul 22, 2020, 04:56 PM IST
  • 'പെണ്‍ക്കുട്ടികള്‍ മാത്രമല്ല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്' -എന്നന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • സൈബര്‍ ബുള്ളിയിംഗ് നേരിട്ടാല്‍ നിങ്ങള്‍ ഇരയല്ലെന്നും അതിനെ ചില കോമാളികളുടെ കോമാളിത്തരമായി കണ്ടാല്‍ മതിയെന്നും അഹാന വീഡിയോയില്‍ പറഞ്ഞിരുന്നു.
Viral Video: അഹാനയുടെ 'പ്രണയലേഖനം' ഡബ്സ്മാഷിലൂടെ അവതരിപ്പിച്ച് കാളിദാസ്, ഒപ്പം കൂടി ചക്കിയും!!

സൈബര്‍ ബുള്ളിയിംഗിനെതിരെ ചലച്ചിത്ര താരം അഹാന കൃഷണ പങ്കുവച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സോഷ്യല്‍ മീഡിയയെ മോശമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന 'സൈബര്‍ ബുള്ളികളെ വിമര്‍ശിച്ചായിരുന്നു അഹാനയുടെ വീഡിയോ. അഹാന കൃഷ്ണ (Ahaana Krishna) എന്ന തന്റെ യൂട്യൂബ് (Youtube) ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ജയറാമിന്‍റെ മകള്‍ വിവാഹിതയാകുന്നു? ഹല്‍ദി ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് താരം

എന്താണ് സൈബര്‍ ബുള്ളിയിംഗെന്നും സൈബര്‍ ബുള്ളിയിംഗിനെ എങ്ങനെ നേരിടാമെന്നും അഹാന വീഡിയോയില്‍ വിശദീകരിച്ചു. 'സൈബര്‍ ബുള്ളി'കള്‍ക്കുള്ള പ്രണയലേഖനം എന്ന അടിക്കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്.

 
 
 
 

 
 
 
 
 
 
 
 
 

Because Girls aren't the only ones who are Cyber-Bullied. @kalidas_jayaram @malavika.jayaram .. I LOVE THIS VIDEO #LoveLetterToCyberBullies

A post shared by Ahaana Krishna (@ahaana_krishna) on

ഇപ്പോഴിതാ, അഹാനയുടെ ഈ വീഡിയോയുടെ ഒരു ഭാഗം ഡബ്സ്മാഷിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ചലച്ചിത്ര താരം കാളിദാസ് ജയറാം (Kalidas Jayaram). സഹോദരി മാളവിക(Malavika Jayaram)യെയും കാളിദാസിനൊപ്പം വീഡിയോയില്‍ കാണാം. അഹാനയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമി(Instagram)ലൂടെ പങ്കുവച്ചത്.

Viral Video: സൈബര്‍ ബുള്ളികള്‍ക്ക് അഹാനയുടെ പ്രണയലേഖനം

'പെണ്‍ക്കുട്ടികള്‍ മാത്രമല്ല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്' -എന്നന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൈബര്‍ ബുള്ളിയിംഗ് നേരിട്ടാല്‍ നിങ്ങള്‍ ഇരയല്ലെന്നും അതിനെ ചില കോമാളികളുടെ കോമാളിത്തരമായി കണ്ടാല്‍ മതിയെന്നും അഹാന വീഡിയോയില്‍ പറഞ്ഞിരുന്നു.   

മറ്റുള്ളവരെ കുറിച്ച് മോശമായി അവരോട് തന്നെ പറയുമ്പോള്‍ സന്തോഷം കിട്ടുന്നവരാണെങ്കില്‍ എളുപ്പത്തില്‍ 'സൈബര്‍ ബുള്ളിയിംഗ്' ആര്‍മിയില്‍ ചേരാമെന്നും താരം പറഞ്ഞിരുന്നു.

ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് വീഡിയോ കാണാം: 

 

Trending News