കൊച്ചി : പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കടുവയുടെ പ്രീബുക്കിങ് ആരംഭിച്ചു. എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുകയാണെന്ന് പൃഥ്വിരാജ് തൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. ഇന്നലെ ജൂലൈ 5 നാണ് ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായത്. U/A സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ ചിത്രത്തിൻറെ റിലീസ് വൈകിയതിന് പൃഥ്വിരാജ് പ്രേക്ഷകരോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ചില നിയമ പ്രശ്നങ്ങൾ ഉണ്ടായതാണ് റിലീസ് വൈകാൻ കാരണമെന്നും അറിയിച്ചിട്ടുണ്ട്.
ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെ തുടർന്നായിരുന്നു ചിത്രത്തിൻറെ റിലീസ് നീട്ടി വെക്കേണ്ട സാഹചര്യം ഉണ്ടായത്. പരാതി പരിശോധിച്ചതിന് ശേഷം മാത്രമേ കടുവയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂവെന്ന് സെൻസർ ബോർഡിന് ഹൈക്കോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ സിനിമ തന്റെ ജീവിതത്തെ കുറിച്ചാണെന്നും. സിനിമയിൽ തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും ആരോപിച്ചാണ് പരാതി നൽകിയത്.
എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു! #KADUVA on 7th July 2022! Censored U/A. Bookings open now! PS: Apologies on keeping you all waiting and being so late to open bookings. ഇനി നാടൻ അടി!
Book your tickets - https://t.co/q7hNDD1axa #KaduvaOnJuly7 pic.twitter.com/ZcBYXeTCy0— Prithviraj Sukumaran (@PrithviOfficial) July 5, 2022
ALSO READ: Kaduva Movie Song : "പാലാ പള്ളി തിരുപ്പള്ളി"; കടുവയിലെ ഒരു ഇടിവെട്ട് ഗാനം കൂടിയെത്തി
ജൂൺ 30 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങിയിരുന്ന ചിത്രമായിരുന്നു കടുവ. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്. ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്.
ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.
ചിത്രത്തിന് പാൻ ഇന്ത്യ റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആകെ 5 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ടീസറുകളും പോസ്റ്ററുകളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.
പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കടുവ. കേരളത്തിലെ 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...