Top Asian Celebrities 2022: ജൂനിയർ എൻടിആറും രാം ചരണും ഏഷ്യൻ സെലിബ്രേറ്റികളിൽ ഏറ്റവും പ്രമുഖർ; പട്ടിക പുറത്ത് വിട്ട് ഈസ്റ്റേൺ ഐയിസ്

Top Asian Celebrities 2022 List പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നും തെന്നിന്ത്യൻ താരങ്ങളാണ്. കെജിഎഫ് താരം യഷും അല്ലു അർജ്ജുനും പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടി

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 09:26 PM IST
  • അലിയ ഭട്ടാണ് ഇന്ത്യയിൽ നിന്നുമുള്ള മറ്റൊരു സെലിബ്രേറ്റകളിൽ പ്രമുഖ.
  • നാലാം സ്ഥാനമാണ് അലിയയ്ക്ക് പട്ടികയിലുള്ളത്.
  • പിന്നാലെ ആറാം സ്ഥാനത്ത് കെജിഎഫ് താരം യഷും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
  • കൂടാതെ പുഷ്പ എന്ന സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിലൂടെ അല്ലു അർജ്ജുനും ആദ്യ പത്തിൽ ഇടം നേടി
Top Asian Celebrities 2022: ജൂനിയർ എൻടിആറും രാം ചരണും ഏഷ്യൻ സെലിബ്രേറ്റികളിൽ ഏറ്റവും പ്രമുഖർ; പട്ടിക പുറത്ത് വിട്ട് ഈസ്റ്റേൺ ഐയിസ്

ദക്ഷിണേന്ത്യൻ സിനിമകൾക്ക് കൂടുതൽ ജനപ്രീതി ലഭിച്ച് തുടങ്ങിയതോടെ ഈ മേഖലയിൽ നിന്നുള്ള താരങ്ങൾക്ക് അതെ തോതിൽ തന്നെ ജനങ്ങളുടെ മനസ്സിൽ ഇടം ലഭിക്കുകയാണ്. ആർആർആർ എന്ന സിനിമ റിലീസായതോടെ ദക്ഷിണേന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലാണ് ചിത്രത്തിലെ കേന്ദ്ര താരങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആറിന്റെയും രാംചരണിന്റെയും മാർക്കറ്റ് ഉയർന്നിരിക്കുന്നത്. ഈസ്റ്റേൺ ഐയിസ് എന്ന യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രം പുറത്ത് വിട്ട ഏഷ്യയിലെ ഏറ്റവു പ്രമുഖരായ സെലിബ്രേറ്റികളുടെ പട്ടികയിൽ ഇരുവരും ഒന്നാം സ്ഥാനത്തെത്തി. 

ബോളിവുഡ് താരം അലിയ ഭട്ടാണ് ഇന്ത്യയിൽ നിന്നുമുള്ള മറ്റൊരു സെലിബ്രേറ്റകളിൽ പ്രമുഖ. നാലാം സ്ഥാനമാണ് അലിയയ്ക്ക് പട്ടികയിലുള്ളത്. പിന്നാലെ ആറാം സ്ഥാനത്ത് കെജിഎഫ് താരം യഷും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ പുഷ്പ എന്ന സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിലൂടെ അല്ലു അർജ്ജുനും ആദ്യ പത്തിൽ ഇടം നേടി. ഇത്തവണ ആദ്യ പത്തിൽ ചുരുക്കം ബോളിവുഡ് താരങ്ങളാണ് ഈ പട്ടികയുടെ ആദ്യ പത്തിൽ ഇടം നേടിട്ടുള്ളത്. കൂടുതൽ താരങ്ങളും തെന്നിന്ത്യൻ ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ളവരാണ്.

ALSO READ : നാട്ടിൻപുറത്തെ പ്രണയവിശേഷങ്ങളുമായി ആരോമലിന്റെ ആദ്യത്തെ പ്രണയം പൂർത്തിയായി

ഹിന്ദി ടെലിവഷൻ താരം തേജസ്വി പ്രകാശ് പട്ടികയിൽ ഇടം നേടിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. നാഗിൻ 6 എന്ന സീരിയിൽ നായികയായ തേജസ്വിയെയും സഹതാരം കരൺ കുന്ദ്രയുമായിട്ടുള്ള പ്രണയം ബോളിവുഡ് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കൂടാതെ തേജസ്വി ബിഗ് ബോസ് താരവും കൂടിയാണ്.

പാകിസ്ഥൻ താരം ഫവാദ് ഖാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. കൂടാതെ ഏഷ്യയിലെ ഏറ്റവും സെക്സിയെസ്റ്റ് പുരുഷ സെലിബ്രേറ്റിയും കൂടിയാണ് ഫവാദ്. സെക്സിയെസ്റ്റ് വനിതാ സെലിബ്രേറ്റിയായി ഹിന്ദി സീരിയൽ താരം നിയ ശർമയെയും തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News