John Luther : ഷാൻ റഹ്‍മാന്റെ സംഗീതത്തില്‍ ജയസൂര്യയുടെ ജോണ്‍ ലൂഥറിലെ ഗാനമെത്തി

John Luther Song : ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ എത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം ഹർഷാദും നാരായണി ഗോപനും ചേർന്നാണ്. 

Written by - Zee Malayalam News Desk | Last Updated : May 19, 2022, 02:23 PM IST
  • ഒരു നാളിതാ പുലരുന്നു എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്.
  • ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ എത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം ഹർഷാദും നാരായണി ഗോപനും ചേർന്നാണ്.
  • ചിത്രം മെയ് 27 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
 John Luther : ഷാൻ റഹ്‍മാന്റെ സംഗീതത്തില്‍ ജയസൂര്യയുടെ ജോണ്‍ ലൂഥറിലെ ഗാനമെത്തി

കൊച്ചി :   ജയസൂര്യ  കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജോൺ ലൂഥറിലെ ആദ്യ ഗാനം പുറത്ത് വിട്ടു. ഒരു നാളിതാ പുലരുന്നു എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ എത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം ഹർഷാദും നാരായണി ഗോപനും ചേർന്നാണ്. ചിത്രം മെയ് 27 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അഭിജിത്ത് ജോസഫാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് ജോൺ ലൂഥർ. ചിത്രം ഒരു മികച്ച അനുഭവം തന്നെയായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പ്രഖ്യാപനത്തിന് ശേഷം വൻ ജനശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ 20 ന് റിലീസ് ചെയ്തിരുന്നു. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇതൊരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകിയിരുന്നു സൂചന.

ALSO READ: John Luther: "ഇതൊരു സാധാരണ മിസ്സിങ്ങ് കേസല്ല" സംതിങ്ങ് ഡിഫറൻറ്, ത്രില്ലടിപ്പിച്ച് ജോൺ ലൂഥർ ട്രെയിലർ

ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അൽഫോൻസാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യുവാണ്. ചിത്രത്തിൽജയസൂര്യയെ കൂടാതെ സിദ്ധിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, പ്രമോദ് വെള്ളിയനാട്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി, ദീപക്  പരമ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 വളരെ നാളുകൾക്ക് ശേഷം ജയസൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ജോൺ ലൂഥറിനുണ്ട്. ഇതിന് മുമ്പ് പോസിറ്റീവ്, മുംബൈ പോലീസ്, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, റോഹബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലാണ് ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയിട്ടുള്ളത്. എന്നാൽ ജയസൂര്യയുടേത് എന്ന് പറയാൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ അധികമുണ്ടായിരുന്നില്ലെന്നതാണ് സത്യം.  പോസിറ്റീവ് എന്ന ചിത്രത്തിലാണ് നേരത്തെ മുഴുനീള അന്വേഷണ ഉദ്യോഗസ്ഥനായി ജയസൂര്യ എത്തിയിട്ടുള്ളത്.

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റോബി വർഗീസാണ്. ചിത്രത്തിൻറെ സഹനിർമ്മാതാവ് ക്രിസ്റ്റീന തോമസാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്  ചിത്രത്തിൻറെ  പ്രവീണ്‍ പ്രഭാകറും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോനുമാണ്.   കലാസംവിധാനം അജയ് മങ്ങാട്, ആക്ഷന്‍ ഫീനിക്സ് പ്രഭു,  മേക്കപ്പ് ലിബിന്‍ മോഹനന്‍. വിഷ്‍ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത്.പിആർഒ എ എസ് ദിനേശാണ്.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News