Movie Update: ജിത്തു മാധവൻ തിരക്കഥ, സജിനും അനശ്വരയും പ്രധാന വേഷത്തിൽ - ചിത്രത്തിന്റെ പൂജ കഴിഞ്ഞു

പൂജ ചടങ്ങിൽ ഫഹദ്, കുഞ്ചാക്കോ ബോബൻ, സജിൻ ​ഗോപു, അനശ്വര രാജൻ, ജിത്തു മാധവൻ തുടങ്ങി സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു

Written by - Zee Malayalam News Desk | Last Updated : Jun 10, 2024, 01:21 PM IST
  • സജിൻ ​ഗോപുവും അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • ആവേശത്തിൽ ശാന്തൻ എന്ന കഥാപാത്രം ചെയ്ത റോഷൻ ഷാനവാസും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Movie Update: ജിത്തു മാധവൻ തിരക്കഥ, സജിനും അനശ്വരയും പ്രധാന വേഷത്തിൽ - ചിത്രത്തിന്റെ പൂജ കഴിഞ്ഞു

രോമാഞ്ചം, ആവേശം എന്നീ ഹിറ്റുകൾക്ക് ശേഷം ജിത്തു മാധവന്റെ അടുത്ത ചിത്രം എത്തുകയാണ്. ജിത്തു തിരക്കഥയെഴുതുന്ന ചിത്രമാണിത്. സജിൻ ​ഗോപുവും അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആവേശത്തിൽ ശാന്തൻ എന്ന കഥാപാത്രം ചെയ്ത റോഷൻ ഷാനവാസും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണ്. 

പൂജ ചടങ്ങിൽ ഫഹദ്, കുഞ്ചാക്കോ ബോബൻ, സജിൻ ​ഗോപു, അനശ്വര രാജൻ, ജിത്തു മാധവൻ തുടങ്ങി സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഫഹദ് ഫാസിൽ നായകനായെത്തിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരുന്നു. ചിത്രത്തിന് ഗംഭീരമായ പ്രതികരണമായിരുന്നു തിയേറ്ററുകളിൽ ലഭിച്ചത്. തിയേറ്ററിന് പുറമെ ഇനി ഒടിടിയിലും ആവേശം തരംഗമായി. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചത്. ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിച്ചു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News