മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അപർണയും ജീവയും. അവതാരകരായി മലയാളികൾക്കിടയിലേക്ക് വന്ന ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ രണ്ടു പേരും പങ്കുവെക്കാറുണ്ട്. അതുപോലെ അവയ്ക്കെല്ലാം വിമർശനങ്ങളും നേരിടാറുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയാണ് താരങ്ങൾ.
എന്നാൽ ഇപ്പോഴിതാ പലപ്പോഴായി ഇരുവരും നേരിടേണ്ടി വന്ന സോഷ്യൽ മീഡിയ ടോക്സിസിറ്റിക്ക് എതിരെ സംസാരിച്ചിരിക്കുകയാണ് രണ്ടു പേരും. പലതരത്തിലുള്ള വിമർശനങ്ങളാണ് നേരിടേണ്ടി വന്നതെന്നും അതെല്ലാം ശ്രദ്ധിക്കാൻ പോയാൽ എന്താകും അവസ്ഥ.ഭർത്താവ് എന്നാൽ എന്താണ് ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്. പല സ്ത്രീകളും എനിക് മെസ്സേജ് അയക്കാറുണ്ട് നീയൊരു ആണാണോ? എന്നൊക്കെ ചോദിച്ചുകൊണ്ട് എന്താണ് ആണത്തം എന്നും ജീവ ചോദിച്ചു.
അപർണ്ണയുടേയും ജീവയുടേയും വാക്കുകൾ....
' ടോക്സിസിറ്റിക്ക് വേണ്ടി മാത്രമാണ് ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നത്. ഇപ്പോഴും ആളുകൾക്ക് സോഷ്യൽ മീഡിയയെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യക്തിപരമായ ദേഷ്യത്തിൽ ഒരാളെ തെറി വിളിക്കാനും വായിൽ തോന്നിയത് എന്തും വിളിച്ച് പറയാനുള്ള പ്ലാറ്റ്ഫോമായി അത് മാറി. എത്ര പോസിറ്റീവായും ക്രീയേറ്റീവായും ഇത് ഉപയോഗിക്കാം. എത്ര പേർ നല്ല രീതിയിൽ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. നിങ്ങൾക്ക് ഒരാളെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ വേണ്ട അത് മൈന്റാക്കാതെ പോയിക്കൂടെ?. ഇതൊക്കെ മാറുമെന്ന് തോന്നുന്നില്ല. ഇതൊക്കെ നമ്മളെ ശരിക്കും മോശക്കാരാനാക്കും’. ഇരുവരും പറഞ്ഞു. ‘ പല സ്ത്രീകളും എനിക്ക് മെസ്സേജ് അയക്കാറുണ്ട്. നീയൊരു ആണാണോ, നീ നിന്റെ ഭാര്യയെ അഴിച്ചുവിട്ടിരിക്കുകയാണോ എന്നൊക്കെ ചോദിച്ച്. . ഞാൻ പറയുന്നിടത്ത് എന്റെ ഭാര്യ നിൽക്കുന്നതാണോ ആണത്തം?
ALSO READ: ട്രോളാൻ പോലും മറ്റൊരാൾ വേണ്ട, അതാണ് പേർളി! സംഭവം അങ്ങ് വൈറലായില്ലേ...
ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തം ഉള്ളത്. അതൊന്നും എനിക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ്, ആലോചിക്കാൻ പറ്റാത്ത കാര്യങ്ങളാണ്’. ജീവ കൂട്ടിച്ചേർത്തു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച അപർണയ്ക്കും ചിലത് പറഞ്ഞു. വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അനുവാദം വാങ്ങേണ്ടതില്ലെന്നും നമ്മളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാണെന്നും അപർണ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഈ കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...