Japan Movie: സെൻസറിങ് പൂർത്തിയായി; കാർത്തിയുടെ 'ജപ്പാന്' യു/എ സർട്ടിഫിക്കറ്റ്

രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 12:24 PM IST
  • രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്.
  • കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.
  • ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '.
Japan Movie: സെൻസറിങ് പൂർത്തിയായി; കാർത്തിയുടെ 'ജപ്പാന്' യു/എ സർട്ടിഫിക്കറ്റ്

കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാന്റെ സെൻസറിങ് പൂർത്തിയായതായി റിപ്പോർട്ട്. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 2 മണിക്കൂർ 36 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 10ന് കാർത്തി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്, തലുങ്ക്, കന്ന‍ഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

" ജപ്പാൻ - ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ്. എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും... നാലു സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന പെരും കള്ളൻ... തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് വെല്ലുവിളിക്കുന്ന ജപ്പാൻ. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘർഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്നാണ് ടീസറിൽ വ്യക്തമാക്കുന്നത്.

Also Read: Thalaivar 171 Update: 'തലൈവർ 171'ൽ വില്ലൻ ആര്? രജനികാന്തിന് എതിരാളി ഈ താരമോ?

 

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതു പോലെ ' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ - അരസ്  ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈ ലൈറ്റ് ആണത്രേ. സംവിധായകൻ രാജു മുരുകൻ - കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ' ജപ്പാൻ ' എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. പുതിയ ടീസറിന് ആരാധകരിൽ നിന്നു ലഭിച്ച സ്വീകരണം അണിയറ പ്രവർത്തകർക്ക് കൂടുതൽ കരുത്ത് പകരുന്നു.  വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്.  തമിഴ് നാട് ,കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ' ജപ്പാൻ ' ചിത്രീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News