Vidya Balan: ജീവിതത്തിൽ തനിക്ക് ഒരു പങ്കാളി വേണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് വിദ്യാ ബാലൻ. അതുകൊണ്ടുതന്നെ വിവാഹം ജീവിതത്തിൽ അത്യാവശ്യമാണെന്ന് മാതാപിതാക്കൾ കരുതിയിരുന്നപ്പോഴും തനിക്ക് ചേരുന്ന ഒരാളെ കണ്ടാൽ മാത്രമേ താൻ വിവാഹം ചെയ്യൂവെന്ന് ഉറപ്പിച്ചിരുന്നുവെന്നും ഇത് പറഞ്ഞാണ് തന്റെ മാതാപിതാക്കളെ സമാധാനിപ്പിച്ചിരുന്നതെന്നും താരം പറഞ്ഞു.
ശേഷം അങ്ങനൊരാളെ താൻ കണ്ടത് സിദ്ധാർഥിലായിരുന്നുവെന്നും വിദ്യാ ബാലൻ പറഞ്ഞു. വീട്ടുകാരെ പറഞ്ഞു സമാധാനിപ്പിച്ചശേഷം താൻ ജോലിയിൽ വളരെ തിരക്കിലായിയെന്നു പറഞ്ഞ നടി ഇതിനിടയിലാണ് താൻ സിദ്ധാർഥുമായി പരിചയപ്പെടുന്നതെന്നും വ്യക്തമാക്കി. വളരെ കാഷ്വലായിട്ടാണ് താൻ അദ്ദേഹത്തെ പരിചയപ്പെട്ടതെങ്കിലും കൂടുതൽ അടുത്തപ്പോൾ വിവാഹം കഴിച്ചാലോ എന്ന ചിന്ത വന്നുവെന്നും ഇങ്ങനൊരു ചിന്ത രണ്ടുപേർക്കും ഉണ്ടായപ്പോഴാണ് എന്നാൽ വിവാഹം കഴിക്കാം എന്ന തീരുമാനമെടുത്തതെന്നും താരം വെളിപ്പെടുത്തി.
Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ
മുൻപും തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ താരം അന്നൊന്നും വിവാഹം കഴിക്കണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്നും. വിവാഹം കഴിക്കണ്ട എന്ന് തീരുമാനിച്ചിരുന്ന താനാണ് ഇപ്പോൾ സിദ്ധാർത്ഥിനൊപ്പം സന്തോഷവതിയായി കഴിയുന്നതെന്നും വിദ്യാ ബാലൻ പറഞ്ഞു. ശരിക്കും പറഞ്ഞാൽ വിവാഹം ഇത്രയും മനോഹരമാണെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് വിദ്യാ ബാലണ്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...