Leo Movie Review: ലിയോ എൽസിയുവിന്റെ ഭാ​ഗം തന്നെയോ? ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം

Leo Movie Full Review: ക്രിയേറ്റീവ് ഡയറക്ടർ തന്റെ ലോകേഷ് കനകരാജ് തന്റെ 'കൈതി', ' വിക്രം ' എന്നീ സിനിമകളിലുടനീളം താരങ്ങളെ കൊണ്ടുവന്ന് സിനിമാറ്റിക് യൂണിവേഴ്സ് ട്രെൻഡ് സൃഷ്ടിച്ചിരുന്നു. ലിയോയും ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമാണോയെന്ന ചോദ്യങ്ങൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉയർന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 10:41 AM IST
  • 'ലിയോ' ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ആക്ഷൻ ഡ്രാമ മെഗാ-ബ്ലോക്ക്ബസ്റ്ററായാണ് ഒരുക്കിയിരിക്കുന്നത്
  • തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, സാൻഡി തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ മികച്ചതാക്കി കൊണ്ട് സിനിമയ്ക്ക് കരുത്ത് പകർന്നു
Leo Movie Review: ലിയോ എൽസിയുവിന്റെ ഭാ​ഗം തന്നെയോ? ആ ചോദ്യത്തിന് ഒടുവിൽ ഉത്തരം

ദളപതി വിജയ് ചിത്രം ലിയോ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. ലോകേഷ് കനകരാജ്-വിജയ്‌ ചിത്രം ' ലിയോ ' തിയേറ്ററുകളിൽ വലിയ  ഓളമാണ് തീർക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടർ തന്റെ ലോകേഷ് കനകരാജ് തന്റെ 'കൈതി', ' വിക്രം ' എന്നീ സിനിമകളിലുടനീളം താരങ്ങളെ കൊണ്ടുവന്ന് സിനിമാറ്റിക് യൂണിവേഴ്സ് ട്രെൻഡ് സൃഷ്ടിച്ചിരുന്നു.

ലിയോയും ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമാണോയെന്ന ചോദ്യങ്ങൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉയർന്നിരുന്നു. ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ലിയോ' റിലീസ് ചെയ്തതോടെയാണ് എൽസിയു ചിത്രം തന്നെയാണോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നത്. അതെ, 'ലിയോ' ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ്.

ALSO READ: Leo Movie Review: ഗംഭീര സസ്പെൻസ്, ആക്ഷൻ പാക്ക് മിക്സ് തീയ്യേറ്ററിൽ ലിയോ ആറാട്ട്

വിജയ് നായകനായ ലിയോയെ സിനിമാറ്റിക് യൂണിവേഴ്‌സുമായി സംവിധായകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. 'ലിയോ' ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ആക്ഷൻ ഡ്രാമ മെഗാ-ബ്ലോക്ക്ബസ്റ്ററായാണ് ഒരുക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, സാൻഡി തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ മികച്ചതാക്കി കൊണ്ട് സിനിമയ്ക്ക് കരുത്ത് പകർന്നു.

അനിരുദ്ധ് രവിചന്ദർ തന്റെ സംഗീതത്തിലൂടെ ചിത്രത്തിന്റെ റേഞ്ച് മാറ്റി മറിച്ചു. 'ലിയോ' നിരവധി റെക്കോർഡുകൾ റിലീസിന് മുന്നേ മറികടന്നിരുന്നു. പ്രീ ബുക്കിങ്ങിൽ ഷാരൂഖ് ഖാന്റെ ജവാനെ പിന്തള്ളിയാണ് ലിയോ റെക്കോർഡ് സൃഷ്ടിച്ചത്. കേരളത്തിൽ ഓപ്പണിം​ഗ് കളക്ഷൻ എട്ട് കോടിക്ക് മുകളിൽ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News