മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന രാഗങ്ങൾ; പാട്ട് വിശേഷങ്ങളുമായി അപർണ രാജീവ്

മുത്തച്ഛൻ പകർന്ന് തന്ന പാട്ടിൻറെ മാത്രം ആ മാജിക്ക് കവർ സോങ്ങുകളാക്കി  പ്രേക്ഷകരിലേക്ക്  എത്തിക്കുകയാണ് അപർണ

Written by - നീത നാരായണൻ | Edited by - M Arun | Last Updated : Mar 8, 2022, 03:47 PM IST
  • പാട്ടിൻറെ മാത്രം ആ മാജിക്ക് കവർ സോങ്ങുകളാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് അപർണ
  • മുത്തശ്ശന്റെ ഓർമ്മകൾ നിറഞ്ഞതാണ് എന്നും അപർണയുടെ ജീവിതം
  • മറന്നിട്ടുമെന്തിനോ കവർസോങാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയത്
മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന രാഗങ്ങൾ; പാട്ട് വിശേഷങ്ങളുമായി അപർണ രാജീവ്

തിരുവനന്തപുരം: കവിതയും സംഗീതവും തിരയടിക്കുന്ന തിരുവനന്തപുരക്കെ ഇന്ദീവരം. മുത്തച്ഛൻ ഒഎൻവിയുടെ ഓർമ്മകളിലൂടെ അപർണയും പാടുകയാണ്. പുന്നെല്ലിൻ കതിരോല തുമ്പത്ത് പൂത്തുമ്പിയായി വന്ന് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ്  അപർണ രാജീവ്. മുത്തച്ഛൻ പകർന്ന് തന്ന പാട്ടിൻറെ മാത്രം ആ മാജിക്ക് കവർ സോങ്ങുകളാക്കി  പ്രേക്ഷകരിലേക്ക്  എത്തിക്കുകയാണ് അപർണ.

മുത്തശ്ശന്റെ പാട്ടിലൂടെ സിനിമയിലേക്ക്.....

മുത്തശ്ശന്റെ ഓർമ്മകൾ  നിറഞ്ഞതാണ് എന്നും അപർണയുടെ ജീവിതം . ഒഎൻവിയുടെ ഗാനം ആലപിച്ചുകൊണ്ടാണ് സിനിമയിലേക്ക് അപർണ ചുവടുവെക്കുന്നത്.  MADE IN USA എന്ന ചിത്രത്തിലെ പുന്നെല്ലിൻ കതിരോല എന്ന് തുടങ്ങുന്ന ഗാനം . അപ്രതീക്ഷിതമായി വന്ന അവസരം വളരെ അഭിമാനവും സന്തോഷവും നൽകിയെന്ന് ഓർത്തെടുക്കുന്നു . പാടുമ്പോൾ അക്ഷരശുദ്ധിയും ഭാവവും കാത്തുസൂക്ഷിക്കാനുള്ള കാര്യത്തിൽ മുത്തച്ഛൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് സ്നേഹത്തോടെ സ്മരിക്കുന്നു അപർണ . സംഗീതപരിപാടികൾക്കും വേണ്ട നിർദേശങ്ങൾ നൽകാനും  മുത്തശ്ശൻ ഒപ്പമുണ്ടായിരുന്നുവെന്ന് ഓർത്തെടുക്കുന്നു അപർണ . ആദ്യമായി സ്റ്റേജിൽമുത്തശ്ശന്റെ ഗാനം പാടിയതും  ഓർത്തെടുക്കുന്നു അപർണ. 

aparna

കവർസോങ്ങുകളുടെ തിരക്കിൽ....

വന്ദനം എന്ന ചിത്രത്തിലെ ഹമ്മിംഗാണ് അപർണയുടെ പാട്ടുകളിൽ എറെ  ഏറെ ശ്രദ്ധിക്കപ്പെട്ടത്. കവർസോങ്ങുകൾ ചിത്രീകരിക്കാൻ ഉചിതമാകുന്ന ലൊക്കേഷനുകളും അപർണ തന്നെ തിരഞ്ഞെടുക്കും. സംഗീത സംവിധായകൻ വിദ്യാസാഗറിനും ഭാവഗായകൻ പി ജയചന്ദ്രനും പിറന്നാൾ സമ്മാനമൊരുക്കിയ മറന്നിട്ടുമെന്തിനോ കവർസോങാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയത് . നിരവധി ആളുകളാണ് ഗാനത്തിന് ആശംസയുമായി എത്തുന്നത്. പൂർണിയ ഇന്ദ്രജിത് തന്റെ ഫെയ്സ്ബുക്കിലൂടെയാണ് വീഡിയോ പുറത്തിറക്കിയത് . 

ലോക്ക്ഡൗൺ കാലത്താണ് അപർണ സോഷ്യൽ മീഡിയയിൽ സജീവമാകാൻ തീരുമാനിച്ചത് . പരിപാടികൾ ഒന്നുമില്ലാത്ത സമയം വന്നപ്പോൾ കവർ സോംഗ് എന്ന ആശയത്തിലേക്ക് എത്തി.  മലയാളികളുടെ മനസിൽ എന്നും തങ്ങിനിൽക്കുന്ന മെലഡികളായിരുന്നു എല്ലാം-അപർണ പറയുന്നു.

ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനം....

20 വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്ന ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനം ആലപിക്കാനുള്ള ഭാഗ്യം അപർണക്കായിരുന്നു. അദ്ദേഹം പാട്ട് നേരിട്ട് പഠിപ്പിച്ചാണ് റെക്കോർഡിംഗ് ചെയ്തത്. അദ്ദേഹം ഗാനം കമ്പോസ് ചെയ്യുന്നത് നേരിട്ട് കാണാനും ഭാഗ്യം ലഭിച്ചു . ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ ഈ ഗാനത്തിന് ലഭിച്ചു പറയുമ്പോൾ അപർണക്ക് സന്തോഷത്തിന് അതിരില്ല.

onv kurup  

മുത്തശ്ശന്റെ കവിതകൾ പഠിക്കുന്ന കാലം.......

സ്കൂൾ ജീവിതത്തിൽ മുത്തശ്ശന്റെ കവിതകൾ പഠിപ്പിക്കുന്ന ദിവസം ടെൻഷനാണ് സ്കൂളിൽ പോകാൻ . കവിതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാനായില്ലെന്ന് നാണക്കേട് തോന്നും . മുത്തശ്ശന്റെ കവിതകൾ ക്ലാസിൽ ചൊല്ലുന്നത് വളരെ അഭിമാനമായിരുന്നു . കവിതകൾ പഠിപ്പിക്കുന്നതിന് മുൻപ് മുത്തശ്ശനോട്  തന്നെ അർത്ഥം ചോദിക്കാറുണ്ടെന്നും പറയുന്നു അപർണ . 

ഒഎൻവിയുടെ മുത്തശ്ശൻ എന്ന പ്രസിദ്ധമായ കവിതയെ ആസ്പദമാക്കിയുള്ള വീഡിയോ ആൽബം അദ്ദേഹത്തിന്റെ ഓർമ്മദിനം അപർണ പുറത്തിറക്കി . ചെറുമകൻ ഉണ്ണിയും മുത്തശ്ശനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള കവിതയാണ് .'മുത്തച്ഛന്‍'. അപർണ ആലപിച്ച ഗാനം അച്ഛൻ രാജീവ് തന്നെയാമ് ഈണം പകർന്നത് . ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും കവി പ്രഭാവർമ്മയും ചേർന്നാണ് മുത്തച്ഛൻ ലോഞ്ച് ചെയ്തത് . 

ദേവരാജൻ മാസ്റ്ററെ അടുത്തറിയാൻ സാധിച്ചത് ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു അപർണ . അദ്ദേഹത്തിന്റെ അടുത്ത് നിന്ന്  നേരിട്ട് പാട്ടുകൾ പഠിച്ച്  നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചു . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ ഗാനങ്ങൾ ആലപിക്കാനും സാധിച്ചുവെന്ന് പറയുന്നു അപർണ . 30 സിനിമകളിൽ ഇതിനോടകം തന്നെ ഗാനമാലപിച്ചു കഴിഞ്ഞു അപർണ്ണ .  ഇനിയും നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. മറന്നിട്ടും മറക്കാത്ത ആ ഒരു പിടി നല്ല ഗാനങ്ങളുമായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News