സിനിമയ്ക്ക് നിർമിച്ച വീടുകൾ സൗജന്യമായി മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ

ബാല സംവിധാനം ചെയ്ത സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിനായി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്കായി നൽകിയിരിക്കുകയാണ് സൂര്യ

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 06:40 PM IST
  • സാധാരണക്കാർക്ക് സഹായവുമായി മുൻനിരയിൽ എന്നും നിൽക്കുന്ന താരമാണ് സൂര്യ
  • തമിഴ്നാട് കന്യാകുമാരിയിൽ വലിയ സെറ്റൊരിക്കിയിലാണ് വീടുകൾ നിർമ്മിച്ചത്
  • സൂര്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
സിനിമയ്ക്ക് നിർമിച്ച വീടുകൾ സൗജന്യമായി മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ

സാധാരണക്കാർക്ക് സഹായവുമായി മുൻനിരയിൽ എന്നും നിൽക്കുന്ന താരമാണ് സൂര്യ. സുര്യ ചെയ്ത നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പലവേളകളിലും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്. ബാല സംവിധാനം ചെയ്ത സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിനായി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്കായി നൽകിയിരിക്കുകയാണ് താരം. തമിഴ്നാട് കന്യാകുമാരിയിൽ വലിയ സെറ്റൊരിക്കിയിലാണ് വീടുകൾ നിർമ്മിച്ചത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി നിർമ്മിച്ച വീടുകളാണ് വിതരണം ചെയ്യുന്നത്. 

സിനിമയുടെ ഷൂട്ട് കഴിഞ്ഞാൽ സാധാരാണ രീതിയിൽ  സെറ്റുകൾ പൊളിച്ചു കളയാറാണ് പതിവ്. എന്നാൽ ഇവിടെ പുതിയ ചരത്രം തന്നെയാണ് ഉണ്ടായിരിക്കുന്നത്.  സൂര്യയുടെ  പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പാവപ്പെട്ട നിരവധി പേർക്കാണ് ഇതിലൂടെ ആശ്വാസമായത്. 

സൂര്യ ഇതിനുമുമ്പ് നിരവധി ചാരിറ്റി പ്രവർത്തങ്ങളിൽ നടത്തിയിരുന്നു. ഇതിലൂടെ നിരവിധി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ സഹായങ്ങള്‍ താരം നല്‍കുന്നുണ്ട്. ഭാര്യ ജ്യോതികയും സഹോദരൻ കാർത്തിയും ഇവിടത്തെ സജീവ പ്രവർത്തകരാണ്. 
തമിഴ്‌നാട് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ഹീറോവ സീറോവ എന്ന പേരിൽ ഒരു സിനിമയും ഫൗണ്ടേഷൻ നിർമ്മിച്ചു. ഇത് കൂടാതെ അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രയോജനം നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ 3000 വിദ്യാർത്ഥികളിൽ 54 പേർ ഡോക്ടർമാരായും 1,169 പേർ എഞ്ചിനീയർമാരായും മറ്റുളളവർ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്നുണ്ട്. ഈ വിദ്യാർത്ഥികളിൽ 90 ശതമാനത്തിന് മുകളിൽ ബിരുദധാരികളാണ്.  അടുത്തിടെ ട്രിച്ചി ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പാവപ്പെട്ട ഒരു കുടുംബത്തിലെ കൃഷ്ണവേണി എന്ന പെൺകുട്ടിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സംഘടന സഹായിച്ചു. കൃഷ്ണവേണി ഇപ്പോൾ ഇന്ത്യൻ ആർമിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. 

ഇതുകൊണ്ട് തന്നെയാണ് കഴിവുള്ള ഒരു നടൻ എന്നതിലുപരി, സൂര്യയെ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചത്ത് ഒരു മനുഷ്യസ്‌നേഹി എന്ന വേഷമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News