Salim Kumar On Innocent: 'ഇന്നസെന്റ് ചേട്ടൻ ദൂരെയെവിടെയോ ഷൂട്ടിം​ഗിന് പോയതാണ്, ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല' - സലിം കുമാർ

സലിംകുമാർ ഇന്നസെന്റിനെ കുറിച്ച് പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 01:46 PM IST
  • നടൻ സലിംകുമാർ ഇന്നസെന്റിനെ കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
  • ഇന്നസെന്റ് ചേട്ടൻ മരിച്ചു പോയി എന്ന് വിശ്വസിക്കുന്നില്ല എന്നായിരുന്നു സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
  • ഇന്നസെന്റ് ദൂരെ എവിടെയോ ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണെന്നാണ് വിശ്വസിക്കുന്നത്.
Salim Kumar On Innocent: 'ഇന്നസെന്റ് ചേട്ടൻ ദൂരെയെവിടെയോ ഷൂട്ടിം​ഗിന് പോയതാണ്, ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല' - സലിം കുമാർ

നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ മനംനൊന്ത് സിനിമാ ലോകം. ഇന്നസെന്റിന്റെ വിയോ​ഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് പ്രതിഭാശാലിയായ ഒരു നടനെയാണ്. രാഷ്ട്രീയ നേതാക്കൾ തുടങ്ങി സിനിമ മേഖലയിലുള്ള പ്രമുഖരടക്കം നിരവധി പേർ അദ്ദേഹത്തിന്റെ ആദരാഞ്ജലിയർപ്പിച്ചു. മോഹൻലാൽ, ദിലീപ്, ജയറാം, ലാൽ, വിനാത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, തുടങ്ങി നിരവധി താരങ്ങൾ ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു. 

നടൻ സലിംകുമാർ ഇന്നസെന്റിനെ കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ഇന്നസെന്റ് ചേട്ടൻ മരിച്ചു പോയി എന്ന് വിശ്വസിക്കുന്നില്ല എന്നായിരുന്നു സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നസെന്റ് ദൂരെ എവിടെയോ ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണെന്നാണ് വിശ്വസിക്കുന്നത്. ആ സിനിമയിൽ ഞാനുമുണ്ട് പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല എന്നും സലിം കുമാർ കുറിച്ചു. 

സലിം കുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ്:

''ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.
ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,
 മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.
എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.........''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News