പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും എത്തുന്നു; 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' ടൈറ്റിൽ ലുക്ക് പുറത്തിറക്കി

Movie: ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 27, 2022, 09:51 AM IST
  • വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'
  • സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
  • ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പകുതിയോടെ പാലക്കാട് ആരംഭിക്കും
പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും എത്തുന്നു; 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' ടൈറ്റിൽ ലുക്ക് പുറത്തിറക്കി

തിരുവനന്തപുരം: ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിർവഹിക്കുന്ന 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. 

സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പകുതിയോടെ പാലക്കാട് ആരംഭിക്കും. ചിത്രത്തിന് സനു കെ ചന്ദ്രൻ കഥയും ആഷിഷ് ചിന്നപ്പ, പ്രജിൻ എംപി എന്നിവർ തിരക്കഥയും ഒരുക്കിയിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും നിർവഹിക്കുന്നു.

ALSO READ: Jana Gana Mana OTT Release : ജന ഗണ മന ഒടിടിയിലേക്കെത്തുന്നു; റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News