'ഞാൻ കണ്ടതാ സാറേ'; അണിയറയിൽ ഒരുങ്ങുന്നത് അടുത്ത കോർട്ട് ഡ്രാമയോ? ഇന്ദ്രജിത് ചിത്രത്തിന്റെ ഫസ്റ്റലുക്ക്

Njan Kandatha Sire Movie : കോർട്ട്  ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് ഞാൻ കണ്ടതാ സാറേ സിനിമയുടെ ഫസ്റ്റ് ലുക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 09:22 PM IST
  • അനൂപ് മേനോൻ, ബൈജു, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • മല്ലിക സുകുമാരൻ, മറീന മൈക്കിൾ, പാർവതി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
  • ഞാൻ കണ്ടതാ സാറെ സിനിമയുടെ ചിത്രീകരണം പൂരോഗമിക്കുയാണ്.
'ഞാൻ കണ്ടതാ സാറേ'; അണിയറയിൽ ഒരുങ്ങുന്നത് അടുത്ത കോർട്ട് ഡ്രാമയോ? ഇന്ദ്രജിത് ചിത്രത്തിന്റെ ഫസ്റ്റലുക്ക്

ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഞാൻ കണ്ടാ സാറേ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. വരുൺ ജി പണിക്കർ ഒരുക്കുന്ന ചിത്രം ഒരു കോർട്ട് ഡ്രാമയാകുമെന്ന് സൂചനയാണ് ഫസ്റ്റ് ലുക്കിലൂടെ ലഭിക്കുന്നത്. ഇന്ദ്രജിത്തിന് പുറമെ അനൂപ് മേനോൻ, ബൈജു, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹൈലൈൻ പിക്ചേഴ്സും ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ ദീപു കരുണാകരനും പ്രകാശ് ഹൈലൈൻ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മല്ലിക സുകുമാരൻ, മറീന മൈക്കിൾ, പാർവതി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഞാൻ കണ്ടതാ സാറെ സിനിമയുടെ ചിത്രീകരണം പൂരോഗമിക്കുയാണ്.

ALSO READ : Neelavelicham Movie : ഭയപ്പെടുത്താൻ ഭാർഗവി വീണ്ടുമെത്തുന്നു; ആഷിഖ് അബു ചിത്രം നീലവെളിച്ചം നാളെ മുതൽ തിയറ്ററുകളിൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Indrajith Sukumaran (@indrajith_s)

അരുൺ കരിമുട്ടമാണ് ചിത്രത്തിന്റെ രചന. പ്രശാന്ത് കൃഷ്ണയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എം എസ് അയ്യപ്പൻ നായരാണ് എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News