Indian 2: കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിൽ വമ്പൻ ഹിറ്റ് ഒരുങ്ങുന്നു; ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രത്തിനായുള്ള സെറ്റ് നിര്‍മ്മിച്ച് കഴിഞ്ഞു. ഈ സെറ്റിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 03:22 PM IST
  • നാളുകളായി പല കാരണങ്ങൾ കൊണ്ട് മുടങ്ങിക്കിടന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇന്ന് പുനരാരംഭിച്ചു.
  • ബി​ഗ് ബജറ്റ് ചിത്രമായ ഇന്ത്യൻ 2 ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.
  • ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍.
Indian 2: കമൽ ഹാസൻ - ശങ്കർ കൂട്ടുകെട്ടിൽ വമ്പൻ ഹിറ്റ് ഒരുങ്ങുന്നു; ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി

കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാ​ഗം ഒരുങ്ങന്നു. നാളുകളായി പല കാരണങ്ങൾ കൊണ്ട് മുടങ്ങിക്കിടന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഇന്ന് പുനരാരംഭിച്ചു. ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇന്ത്യൻ 2. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍. ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റ് പുറത്തുവിടുമെന്ന് നേരത്തെ റെഡ് ജയന്‍റ് മൂവീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രത്തിനായുള്ള സെറ്റ് നിര്‍മ്മിച്ച് കഴിഞ്ഞു. ഈ സെറ്റിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുക. കമൽ ഹാസൻ നിലവിൽ യുഎസിലാണ് ഉള്ളത്. തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിൻെ രം​ഗങ്ങൾ ചിത്രീകരിക്കും. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടവും, കോവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധികളും ചിത്രത്തിന്റെ നിർമ്മാണത്തിന് തടസമായി. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇന്ത്യൻ 2. 

Also Read: അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്നു, നായകൻ സൂര്യ; ചിത്രീകരണം തുടങ്ങി

 

തുടർന്ന് 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണ സ്ഥലത്ത് അപകടമുണ്ടായത്. അതേസമയം 1996ൽ ആണ് ഇന്ത്യൻ എന്ന ചിത്രം റിലീസ് ചെയ്തത്. ബോക്സോഫീസിൽ വമ്പൻ വിജയമായ ചിത്രമാണത്. ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും കമല്‍ഹാസനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിന് ദേശീയ അവാര്‍ഡും ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News