Hunt Movie Update : ഭാവന നായികയാകുന്ന ഷാജി കൈലാസ് ചിത്രം; ഹണ്ടിന്റെ ചിത്രീകരണത്തിന് തുടക്കമായി

Hunt Movie Latest Update : മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഹണ്ട്.  ഹൊറർ സസ്പെൻസ് വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിൽ അതിഥി രവിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 12:46 PM IST
  • ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.
  • മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഹണ്ട്.
  • ഹൊറർ സസ്പെൻസ് വിഭാഗത്തിലാണ് ചിത്രമെത്തുന്നത്.
  • ചിത്രത്തിൽ അതിഥി രവിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ വെച്ചാണ് ചിത്രത്തിന് ഭദ്രദീപം തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
Hunt Movie Update : ഭാവന നായികയാകുന്ന ഷാജി കൈലാസ് ചിത്രം; ഹണ്ടിന്റെ ചിത്രീകരണത്തിന് തുടക്കമായി

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹണ്ടിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ചിത്രമാണ് ഹണ്ട്. ഹൊറർ സസ്പെൻസ് വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിൽ അതിഥി രവിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ വെച്ചാണ് ചിത്രത്തിന് ഭദ്രദീപം തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. പാലക്കാട് പശ്ചാത്തലമാക്കിയാണ് ചിത്രം ചിത്രീകരിക്കുന്നത്.

സിനിമയിൽ രഞ്ജി പണിക്കർ ,അജ്മൽ അമീർ ,രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിഖിൽ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രത്തിന്റെ നിർമ്മാണം. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം വസന്തമാളിക, വിൻ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ഹണ്ട്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രം ഇറങ്ങി 16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ALSO READ: Hunt Movie: ഭാവനയും അദിതിയും മുഖ്യ വേഷങ്ങളിൽ; ഷാജി കൈലാസിന്റെ 'ഹണ്ട്' തുടങ്ങുന്നു

കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ ഹണ്ടിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു. എഡിറ്റിംഗ് - അജാസ്. കലാസംവിധാനം - ബോബൻ, മേക്കപ്പ് -പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര് - മനു സുധാകർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം. പിആർ ഒ വാഴൂർ ജോസ് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.       

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News